മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ കൊല്ലാം; നിർണായക വിധിയുമായി സുപ്രീംകോടതി!

പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെയുള്ള മൃഗസ്നേഹികളുടെ അപേക്ഷ സുപ്രീംകോടതി തള്ളി. മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊലപ്പെടുത്താമെന്നും മുൻ ഉത്തരവുകൾ കർശനമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. തെരുവ്നായ ശല്യം ഇത്രയും ഭീകരമായ അവസ്ഥയിലേക്ക് എത്തിയതിന് പൂർണ്ണ ഉത്തരവാദികൾ സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വമാണെന്ന് കോടതി രൂക്ഷമായി വിമർശിച്ചു.

പൊതുയിടങ്ങളിൽ നിന്നും വിമാനത്താവളങ്ങളിൽ നിന്നടക്കം തെരുവുനായ്ക്കളെ അടിയന്തരമായി മാറ്റണമെന്ന മുൻ ഉത്തരവ് കർശനമായി നടപ്പാക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തെ ചോദ്യം ചെയ്ത് മൃഗസ്നേഹികൾ നൽകിയ അപേക്ഷ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പൂർണ്ണമായും തള്ളി. മൂന്ന് ഭാഗങ്ങളായാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികൾക്ക് നേരെയുള്ള തെരുവുനായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വ്യക്തമാക്കിയ കോടതി, രാജ്യത്തെ തെരുവുനായ ആക്രമണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളും നിരത്തി.

നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ അധികൃതർ കാണിച്ചത് കടുത്ത അനാസ്ഥയാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. എബിസി ചട്ടങ്ങൾ നടപ്പാക്കുന്നതിലെ വീഴ്ചയാണ് രാജ്യത്ത് ഇത്രയും ഭീതിയുളവാക്കുന്ന സാഹചര്യത്തിന് ഇടയാക്കിയത്. ഇനി മുതൽ എല്ലാ ജില്ലാ തലത്തിലും പൂർണ്ണതോതിൽ പ്രവർത്തിക്കുന്ന ഒരു എബിസി സെൻ്റർ നിർബന്ധമായും ഉണ്ടായിരിക്കണം. ഒപ്പം ആൻ്റി റാബിസ് വാക്സിൻ ലഭ്യത അധികൃതർ കർശനമായി ഉറപ്പാക്കണമെന്നും കോടതി വിധിയിൽ പറയുന്നു.

ഏറ്റവും നിർണായകമായി, മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള അക്രമാസക്തരായ നായ്ക്കളെ കൊലപ്പെടുത്താമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സുപ്രീം കോടതി ഉത്തരവ് സംസ്ഥാനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് അതത് ഹൈക്കോടതികൾ വിലയിരുത്തണം. ഇതിനായി ഹൈക്കോടതികളിൽ രണ്ടംഗ ബെഞ്ച് രൂപീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

spot_img

Related news

ബിഹാറിൽ അർദ്ധരാത്രിയിൽ കാമുകിയെ കാണാനെത്തിയ യുവാവിനെ പെൺവീട്ടുകാർ തല്ലിക്കൊന്നു; യുവതിയും അമ്മയും കസ്റ്റഡിയിൽ, പ്രദേശത്ത് സംഘർഷാവസ്ഥ

പട്‌ന: ബിഹാറിലെ ഗോപാൽഗഞ്ചിൽ അർദ്ധരാത്രിയിൽ വിവാഹിതയായ കാമുകിയെ കാണാനെത്തിയ യുവാവിനെ പെൺകുട്ടിയുടെ...

‘ഞാൻ അത്രയ്ക്ക് തരംതാണവനല്ല, വിജയ്‌യോട് അസൂയയുമില്ല’; സഖ്യ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി രജനികാന്ത്!

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഡിഎംകെ - എഐഎഡിഎംകെ സഖ്യശ്രമങ്ങളിലെ...

ജീൻസ് ധരിച്ചതിന് അച്ഛൻ വഴക്കുപറഞ്ഞു; സ്വന്തം റിവോൾവറെടുത്ത് വെടിയുതിർത്ത് 21-കാരി!

പഞ്ചാബിലെ അമൃത്‌സറിൽ വസ്ത്രധാരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പിതാവിനുനേരെ വെടിയുതിർത്ത് ഇരുപത്തിയൊന്നുകാരി. ജീൻസും ടോപ്പും...

സാധാരണക്കാരന്റെ നെഞ്ചിൽ തീ കോരിയിട്ട് ഇന്ധനക്കൊള്ള; പെട്രോളിനും ഡീസലിനും പിന്നാലെ സിഎൻജി വിലയും കൂട്ടി!

സാധാരണക്കാർക്ക് ഇരുട്ടടിയായി രാജ്യതലസ്ഥാനത്ത് സിഎൻജി (CNG) വില വീണ്ടും വർദ്ധിപ്പിച്ചു. കിലോയ്ക്ക്...

തമിഴ്‌നാട്ടിൽ ഇനി വിജയ് ‘റൂൾസ്’; ലഹരി മാഫിയക്ക് പൂട്ടുവീഴും

തമിഴ്‌നാട്ടിൽ ലഹരി ഉപയോഗവും വിപണനവും പൂർണ്ണമായി തുടച്ചുനീക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുഖ്യമന്ത്രി...