റാപ്പർ വേടന് കനത്ത തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് ലാബ് പരിശോധനാ ഫലം!

പുലിപ്പല്ല് കൈവശം വെച്ച കേസിൽ പ്രമുഖ റാപ്പർ വേടന് കനത്ത തിരിച്ചടി. വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് വ്യാജമല്ല, യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. കൊൽക്കത്തയിലെ സുവോളജിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് വനംവകുപ്പിന് നിർണായക തെളിവ് ലഭിച്ചത്. സംഭവത്തിൽ വനംവകുപ്പ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊച്ചിയിലെ വേടന്റെ ഫ്ലാറ്റിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടയിലാണ് പുലിപ്പല്ല് ഘടിപ്പിച്ച മാല കണ്ടെത്തുന്നത്. തുടർന്ന് കേസ് വനംവകുപ്പിന് കൈമാറുകയും, പ്രാഥമിക പരിശോധനയിൽ ഇത് പുലിപ്പല്ല് തന്നെയെന്ന് വ്യക്തമായതോടെ വനംവകുപ്പ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

എന്നാൽ കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി പിന്നീട് ജാമ്യം അനുവദിച്ചത്. മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് വ്യക്തമല്ലെന്നും, വേടൻ പുലിയെ വേട്ടയാടിയതായി വനംവകുപ്പിന് പരാതിയില്ലെന്നുമായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.

ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നതോടെ കേസിൽ വനംവകുപ്പിന് ശക്തമായ മുൻതൂക്കമാണ് ലഭിച്ചിരിക്കുന്നത്. കൊൽക്കത്ത സുവോളജിക്കൽ ലാബിൽ നിന്നുള്ള ഈ സ്ഥിരീകരണത്തോടെ റാപ്പർ വേടനെതിരെ ഉടൻ തന്നെ വനംവകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.

spot_img

Related news

കോഴിക്കോട്ട് 13 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

കോഴിക്കോട് മുക്കത്ത് പതിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍...

പഠിത്തത്തിലും ‘മിന്നൽ മുരളി’ താരം; സിനിമാ തിരക്കുകൾക്കിടയിലും SSLC പരീക്ഷയിൽ ഫുൾ എ പ്ലസുമായി വസിഷ്ഠ്!

സിനിമയിൽ മാത്രമല്ല പഠിത്തത്തിലും താൻ മിന്നും താരമാണെന്ന് തെളിയിച്ചിരിക്കുകയാണ് 'മിന്നൽ മുരളി'...

പാചകവാതക വിലക്കയറ്റത്തിൽ പൊള്ളി ഹോട്ടൽ മേഖല; ജൂൺ ഒന്നിനകം പരിഹാരമില്ലെങ്കിൽ പാർലമെന്റ് മാർച്ചിലേക്ക്

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിസന്ധിക്ക് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ ജൂൺ ഒന്ന്...

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് ഗുരുതരം

കൊല്ലം ചടയമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക്...