‘പ്രതിനായകൻ എന്ന് വിളിച്ചവർ തിരുത്തിപ്പറയും, 3.5 കോടി ജനങ്ങളുടെ കാവലാളാകാൻ സഖാവ് വരുന്നു’; പിണറായിയെ പുകഴ്ത്തി പി. സരിൻ

കേരളത്തിന്റെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത തീരുമാനത്തെ വാനോളം പുകഴ്ത്തി സിപിഐഎം നേതാവ് പി. സരിൻ. കേരളം കുതിക്കേണ്ടുന്നതിന് പകരം അധികാരം വീതം വെക്കുന്നതിനും പങ്കുപറ്റുന്നതിനും മാത്രമായി യുഡിഎഫ് സർക്കാർ മുതിരുമ്പോൾ, കേരളത്തിന്റെ യഥാർത്ഥ പ്രതിപക്ഷം എന്താണെന്ന് ഈ നാട് ഒരിക്കൽ കൂടി അറിയാൻ പോകുകയാണെന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു.

3.5 കോടി മലയാളികളുടെ ജനാധിപത്യ ബോധ്യങ്ങൾക്ക് കാവലാളാകാനാണ് 35 സീറ്റുകളുള്ള ഇടതുപക്ഷം സഖാവ് പിണറായി വിജയനെ നിയോഗിച്ചിരിക്കുന്നതെന്ന് സരിൻ ചൂണ്ടിക്കാട്ടി. ‘പ്രതിനായകൻ’ എന്ന് ഇപ്പോൾ വിളിച്ച് ആക്ഷേപിക്കുന്നവർക്ക് അതേ നാവുകൊണ്ട് തന്നെ തിരുത്തിപ്പറയേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം;

3.5 കോടി മലയാളികളുടെ ജനാധിപത്യ ബോധ്യങ്ങൾക്ക് കാവലാളാകാൻ 35 സീറ്റുകളുള്ള ഇടതുപക്ഷം നിയോഗിച്ചിരിക്കുന്നത് സഖാവ് പിണറായി വിജയനെയാണ്. ഇന്നലെ കേരളം കണ്ട രണ്ട് തെരഞ്ഞെടുപ്പുകളുടെ സാങ്കേതികത്വം കേവലം ക്ലിഫ് ഹൗസും കന്റോൺമെൻറ് ഹൗസും തമ്മിലുള്ള വെച്ച് മാറലും മാറി താമസിക്കലും അവിടുത്തെ പാലുകാച്ചലും അല്ല. മറിച്ച്, നിയമസഭയിലെ തലയെണ്ണി കണക്കെടുപ്പിൽ ‘100 പ്ലസ് ‘ അംഗബലമുള്ള യുഡിഎഫിന് കേരളം അവർക്ക് തീറെഴുതി കിട്ടിയതാണെന്ന് എപ്പോഴെങ്കിലുമൊക്കെ തോന്നൽ ഉണ്ടാകുമ്പോൾ, അവരുടെ തന്നെ പഴയ ശീലങ്ങൾ വെച്ച് ഭരണം എന്നത് ‘അവനവൻ ആത്മസുഖത്തിനാചരിക്കുന്ന’ എന്തോ ഒന്നു മാത്രമാണെന്ന് യുഡിഎഫ് കേരളത്തിൽ വീണ്ടും തെളിയിക്കുമ്പോൾ, 21-ാം നൂറ്റാണ്ടിൻ്റെ അതിനിർണായകമായ 2026 മുതൽ 2050 വരെയുള്ള കാൽ പങ്കിൽ, കേരളം കുതിക്കേണ്ടുന്നതിനു പകരം അവനവൻറെ പങ്കു പറ്റുന്നതിനും വീതം വയ്ക്കുന്നതിനും മാത്രം യുഡിഎഫ് മുതിരുമ്പോൾ, കേരളത്തിൻറെ പ്രതിപക്ഷം എന്താണെന്ന് ഈ നാട് ഒരിക്കൽ കൂടി അറിയും. ‘പ്രതിനായകൻ’ എന്ന് നിങ്ങളിൽ പലരും ഇപ്പോൾ വിളിച്ച് ആക്ഷേപിക്കുന്ന അതേ നാവു കൊണ്ട് തന്നെ നിങ്ങളെ ഈ പാർട്ടി തിരുത്തിക്കും.

കാരണം, ഈ നാടിന്റെയും നാട്ടുകാരുടെയും കാവലാളാകാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ശപഥം ചെയ്ത് അധികാരമേൽക്കുന്നത് കസേര വലിച്ചിട്ട് അതിന്മേൽ കയറിയിരിക്കുമ്പോൾ അല്ല; പകരം, പിണറായി വിജയൻ എന്ന അയാളും അയാൾ നയിക്കുന്ന ഇടതുപക്ഷവും ഉത്തമ കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുടെ മൂർച്ചയിൽ എന്നോ തീർച്ചപ്പെടുത്തി എടുത്തതാണ് മണ്ണിനും മക്കൾക്കും മതിപ്പോടെ ജീവനുള്ള നാൾ വരെ കാവൽ നിൽക്കും എന്നത്!

spot_img

Related news

തിങ്കളാഴ്ച സത്യപ്രതിജ്ഞ; മന്ത്രിമാരെ ഇന്ന് തീരുമാനിക്കും; യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിൽ

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി എഐസിസി ജനറൽ...

ടിക്കറ്റെടുക്കാതെ മഹിളാമോർച്ചയുടെ ‘ഫ്രീ റൈഡ്’; സ്വന്തം കയ്യിൽ നിന്ന് പണമടച്ച് കണ്ടക്ടർ

തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച്...

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.23 ശതമാനം വിജയം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപിച്ചു....

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 19കാരന് രോഗം സ്ഥിരീകരിച്ചു; ജാഗ്രതയിൽ ജില്ല!

കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക്...