മുഖ്യമന്ത്രി വരുമ്പോൾ റോഡ് ബ്ലോക്ക് വേണ്ട! വി.ഡി. സതീശന്റെ ‘നോ എസ്കോർട്ട്’ നയം; പൊലീസിന് കർശന നിർദ്ദേശം

തിരുവനന്തപുരം: വിഐപി സുരക്ഷയുടെ പേരിൽ ജനങ്ങൾ വഴിയാധാരമാകുന്ന രീതിക്ക് അന്ത്യം കുറിക്കാൻ ഒരുങ്ങി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ യാത്രകൾക്കിടയിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും റോഡുകൾ തടയരുതെന്നും അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഒഴികെയുള്ള അധിക സുരക്ഷാ വ്യൂഹം ഒഴിവാക്കാനാണ് സതീശന്റെ തീരുമാനം.

എസ്കോർട്ട് വാഹനങ്ങൾ പൂർണ്ണമായും വേണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെങ്കിലും സുരക്ഷാ കാരണങ്ങളാൽ പൊലീസ് അത് അംഗീകരിച്ചില്ല. എങ്കിലും മിനിമം സുരക്ഷാ വാഹനങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന് അദ്ദേഹം ഉറപ്പാക്കി. മുഖ്യമന്ത്രി കടന്നുപോകുന്ന സമയത്ത് ട്രാഫിക് സിഗ്നലുകൾ ഓഫാക്കുന്ന രീതി ഇനി ഉണ്ടാകില്ല. മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ചെയ്ത് ജനങ്ങളെ വലയ്ക്കുന്ന പതിവ് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും വി.ഡി. സതീശനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് തന്റെ സുരക്ഷാ വ്യൂഹം സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ അദ്ദേഹം കൈമാറിയത്.

മുൻ മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടയിലും മറ്റും ഉണ്ടായ വലിയ ട്രാഫിക് ബ്ലോക്കുകളും സുരക്ഷാ നടപടികളും വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോൾ തന്നെ പുതിയൊരു ഭരണശൈലി വി.ഡി. സതീശൻ നടപ്പിലാക്കുന്നത്. ലളിതമായ യാത്രകളിലൂടെ ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാനാണ് പുതിയ മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്.

spot_img

Related news

തിങ്കളാഴ്ച സത്യപ്രതിജ്ഞ; മന്ത്രിമാരെ ഇന്ന് തീരുമാനിക്കും; യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിൽ

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി എഐസിസി ജനറൽ...

‘പ്രതിനായകൻ എന്ന് വിളിച്ചവർ തിരുത്തിപ്പറയും, 3.5 കോടി ജനങ്ങളുടെ കാവലാളാകാൻ സഖാവ് വരുന്നു’; പിണറായിയെ പുകഴ്ത്തി പി. സരിൻ

കേരളത്തിന്റെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത തീരുമാനത്തെ വാനോളം പുകഴ്ത്തി...

ടിക്കറ്റെടുക്കാതെ മഹിളാമോർച്ചയുടെ ‘ഫ്രീ റൈഡ്’; സ്വന്തം കയ്യിൽ നിന്ന് പണമടച്ച് കണ്ടക്ടർ

തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച്...

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.23 ശതമാനം വിജയം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപിച്ചു....