തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ്; തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ചു

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ സി. ജോസഫ് വിജയ് നിയമസഭാംഗത്വം രാജിവെച്ചു. താൻ മത്സരിച്ച് വിജയിച്ച രണ്ട് മണ്ഡലങ്ങളിൽ ഒന്നായ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റാണ് വിജയ് ഒഴിഞ്ഞത്. ഇന്ന് രാവിലെ ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു ഈ നിർണ്ണായക നീക്കം.

തമിഴകം കാത്തിരുന്ന ആ പ്രഖ്യാപനം ഒടുവിൽ യാഥാർത്ഥ്യമായിരിക്കുന്നു. തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ ഇനി തമിഴ്‌നാടിന്റെ ഭരണത്തലവൻ. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് ആരാധകരെയും പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സാക്ഷിയാക്കിയാണ് സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ വിജയ് തന്റെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ അംഗത്വം രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയിച്ച സാഹചര്യത്തിലാണിത്. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചാൽ 14 ദിവസത്തിനുള്ളിൽ ഒരു സീറ്റ് രാജിവെക്കണമെന്ന നിയമം പാലിച്ചുകൊണ്ടാണ് നടപടി. മന്ത്രി സെങ്കോട്ടയ്യനാണ് രാജിക്കത്ത് ഗവർണർക്ക് കൈമാറിയത്. ഇതോടെ പെരമ്പൂർ മണ്ഡലത്തെ വിജയ് നിയമസഭയിൽ പ്രതിനിധീകരിക്കും.

വിജയ്‌ക്കൊപ്പം ഒൻപത് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുച്ചിറപ്പള്ളിയിൽ വിജയ്ക്ക് പകരം ആര് മത്സരിക്കുമെന്ന ആകാംക്ഷയിലാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ.

spot_img

Related news

രാഹുൽ-വിജയ് വൈറൽ റീലുകൾ അപ്രത്യക്ഷമായി; കേന്ദ്രത്തിനെതിരെ കോൺഗ്രസ്, ആരോപണം തള്ളി മന്ത്രാലയം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയും രാഹുൽ ഗാന്ധിയും ഒന്നിച്ചുള്ള ഇൻസ്റ്റഗ്രാം വീഡിയോകൾ അപ്രത്യക്ഷമായ...

തമിഴ്‌നാട്ടിൽ പുത്തൻ രാഷ്ട്രീയ യുഗം; പതിനേഴാമത് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിന് അറുതി വരുത്തിക്കൊണ്ട് അധികാരമേറ്റ ടിവികെ...

മാസല്ല, ഇത് വൻ മാസ്സ്! എഐ വകുപ്പ് മുതൽ സൗജന്യ സ്വർണ്ണം വരെ; വിജയ് സർക്കാരിന്റെ 9 വമ്പൻ വാഗ്ദാനങ്ങൾ

ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സി. ജോസഫ്...

അന്ന് ‘എലി മൂഞ്ചി’ എന്ന് വിളിച്ചവർക്ക് മുൻപിൽ ഇന്ന് ‘മുഖ്യമന്ത്രി’; ഇത് വിജയ് എന്ന വിജയഗാഥ!

ട്വിസ്റ്റും സസ്‌പെന്‍സും നിറഞ്ഞ തമിഴ് തിരൈ പടങ്ങളെ വെല്ലുന്ന ക്ലൈമാക്സിനാണ് തമിഴ്‌നാട്...

പേപ്പറിൽ നോക്കാതെ ‘വിജയ്’ സ്റ്റൈലിൽ സത്യവാചകം; തമിഴ്‌നാടിന് ഇനി പുതിയ മുഖ്യമന്ത്രി

തമിഴ് രാഷ്ട്രീയത്തിൽ ഇനി 'വിജയ്' ഗാഥ. വെള്ളിത്തിരയിലെ മാസ് ഡയലോഗുകളെ അനുസ്മരിപ്പിക്കും...