കല്യാണ സദ്യക്ക് പിന്നാലെ ‘ഭാഗ്യക്കുറി’! അതിഥികൾക്കായി ഒരു കോടിയുടെ സ്വപ്നം

തിരുവനന്തപുരം: വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്ക് കോടിപതിയാകാനുള്ള അപൂർവ്വ അവസരമൊരുക്കി നഗരത്തിലെ പ്രമുഖ ബിൽഡർ. ഹെതർ ഹോംസ് ഉടമയായ എം.എസ്. രാജീവും സചിത്രയും ചേർന്ന് മകൾ സമൃദ്ധിനിയുടെ വിവാഹത്തോടനുബന്ധിച്ചാണ് അതിഥികൾക്ക് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റുകൾ സമ്മാനമായി നൽകിയത്.

ഇന്നലെ നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹസത്കാരത്തിൽ പങ്കെടുത്ത അതിഥികൾക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. സദ്യയ്ക്ക് ശേഷം നൽകിയ ചെറിയ വെള്ളക്കവറിലായിരുന്നു ലോട്ടറി ടിക്കറ്റുകൾ ഉണ്ടായിരുന്നത്. വിവാഹച്ചടങ്ങിൽ വിതരണം ചെയ്യാനായി ആറായിരത്തോളം ലോട്ടറി ടിക്കറ്റുകളാണ് രാജീവ് വാങ്ങിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഈ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.

പാവപ്പെട്ടവരുടെ ചികിത്സാ സഹായത്തിനായി തുടങ്ങിയ കാരുണ്യ ലോട്ടറിയുടെ ഉദ്ദേശ്യമാണ് ഇത്തരത്തിൽ സമ്മാനം നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. മുൻപ് തന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തവർക്കും ലോട്ടറി ടിക്കറ്റ് സമ്മാനിച്ചിട്ടുണ്ടെന്നും, അന്ന് പലർക്കായി 50,000 രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരു കോടി രൂപയും, രണ്ടാം സമ്മാനം 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. വ്യാഴാഴ്ച നടക്കുന്ന നറുക്കെടുപ്പിൽ വിവാഹത്തിനെത്തിയ ഏതെങ്കിലും അതിഥിക്ക് കോടിപതിയാകാനുള്ള ഭാഗ്യം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ഏവരും.

spot_img

Related news

ആസാമിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വിജയം സുനിശ്ചിതം

കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തമിഴ്‌നാട്ടിലും...

ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലി; റിയാൻ പരാഗിന് പിഴ ശിക്ഷ

ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലിച്ചതിനെ തുടർന്ന് രാജസ്ഥാൻ റോയൽസ് നായകൻ...

ജീപ്പ് പിന്നിലേക്ക് ഉരുണ്ടു; ടയറിനടിയിൽ കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ കർഷകന് ദാരുണാന്ത്യം

കോഴിക്കോട്: ജീപ്പ് തെന്നി നീങ്ങിയതിനെ തുടര്‍ന്ന് ടയറിനടിയില്‍ കല്ല് വെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ...

മത്തിയുടെ തിരിച്ചുവരവ്! കേരളത്തിൽ പിടിച്ചത് 1.68 ലക്ഷം ടൺ; എറണാകുളം ജില്ല ഒന്നാമത്

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 35.7 ലക്ഷം...

പോലീസ് ട്രെയിനിങ് കോളജിൽ ‘മാർക്ക് ദാനം’? പരീക്ഷ അട്ടിമറിച്ചെന്ന് ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജിലെ ഡെപ്യൂട്ടേഷൻ പരീക്ഷയിൽ വ്യാപക അട്ടിമറി നടന്നതായി...