കൈയിലിരുന്ന പടക്കങ്ങൾ ഒന്നിച്ചു പൊട്ടിത്തെറിച്ചു; ശ്രീകൃഷ്ണപുരത്ത് യുവാവിന് ദാരുണാന്ത്യം

പാലക്കാട് ശ്രീകൃഷ്ണപുരത്ത് വിഷു ആഘോഷത്തിനിടെയുണ്ടായ പടക്കം പൊട്ടിത്തെറിയിൽ യുവാവ് മരിച്ചു. പടക്കം പൊട്ടിക്കുന്നതിനിടെ കൈയിലിരുന്ന ഗുണ്ടുകൾ ഒന്നിച്ചു പൊട്ടിത്തെറിച്ചാണ് വെള്ളപ്പാംതൊടി സ്വദേശി ദിലീപ് മരണപ്പെട്ടത്. അപകടത്തെത്തുടർന്നുണ്ടായ ആഘാതത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വിഷു ആഘോഷത്തിന്റെ ആവേശം നാടാകെ പടരുന്നതിനിടെയാണ് ശ്രീകൃഷ്ണപുരം രാഗം കോർണറിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. 34 വയസ്സുകാരനായ വെള്ളപ്പാംതൊടി സ്വദേശി ദിലീപാണ് പടക്കം പൊട്ടിത്തെറിച്ച് മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെ പ്രദേശത്തെ ക്ലബ്ബ് അംഗങ്ങൾക്കൊപ്പം വിഷു ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ദിലീപിന്റെ കൈവശം ഒന്നിലധികം ‘ഗുണ്ടുകൾ’ ഉണ്ടായിരുന്നു. പടക്കം പൊട്ടിക്കുന്നതിനിടെ കൈയിൽ കരുതിയിരുന്ന പടക്കങ്ങളിലേക്ക് തീ പടരുകയും അവയെല്ലാം ഒന്നിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

പൊട്ടിത്തെറിയിൽ ദിലീപിന്റെ കൈകൾക്കും ശരീരത്തിനും അതീവ ഗുരുതരമായി പൊള്ളലേറ്റു. വലിയ ശബ്ദത്തിലുണ്ടായ പൊട്ടിത്തെറിയെത്തുടർന്ന് ദിലീപിന് ഹൃദയാഘാതം സംഭവിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു നാടിന്റെയാകെ വിഷു ആഘോഷങ്ങളെ കണ്ണീരിലാഴ്ത്തിയാണ് ദിലീപിന്റെ അപ്രതീക്ഷിത വിയോഗം.

spot_img

Related news

മൂക്കിൽ കുടുങ്ങിയ മൂക്കുത്തി; രക്ഷകരായി അഗ്നിരക്ഷാസേന

മൂക്കുത്തി മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ മൂക്കിൽ കുടുങ്ങിയ ലോക്ക് അഗ്നിരക്ഷാസേന പുറത്തെടുത്തു....

അക്ഷരമുറ്റത്തെ വെളിച്ചം മാഞ്ഞു; അജിത ടീച്ചറെ അവസാനമായി കാണാൻ ഒഴുകിയെത്തി ശിഷ്യരും നാട്ടുകാരും

അക്ഷരമുറ്റത്ത് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകിയ പ്രിയപ്പെട്ട പ്രധാനാധ്യാപിക അജിത ടീച്ചർ...

ബേപ്പൂർ കടലിൽ നടുക്കം; ബോട്ടിന്റെ എൻജിൻ റൂമിൽ ശ്വാസംമുട്ടി ഒരാൾക്ക് ദാരുണാന്ത്യം!

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനത്തിന് പോയവരില്‍ ശ്വാസതടസം നേരിട്ടതില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം....

ട്രോളുകൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘വനവാസം’ റിസോർട്ട് ഉദ്ഘാടനം ചെയ്തു

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വനവാസത്തിന് പോയി! കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുമെങ്കിലും...

കേരളത്തിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പീക്ക് ഡിമാൻഡ് 6000 മെഗാവാട്ട് കടന്നു!

കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്നതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സർവകാല...