ഹജ്ജ് തീർഥാടനത്തിന് തുടക്കം; ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ഈ മാസം 18-ന് പുറപ്പെടും

ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ യാത്ര ഈ മാസം 18 മുതൽ ആരംഭിക്കും. ഹജ്ജ് കമ്മിറ്റി വഴിയുള്ള തീർഥാടകർക്കൊപ്പം സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ളവരും 18-ന് തന്നെ സൗദിയിലേക്ക് തിരിക്കുമെന്ന് ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ അറിയിച്ചു.

ആകെ 1,75,025 തീർഥാടകരാണ് ഇത്തവണ ഇന്ത്യയിൽ നിന്നും ഹജ്ജ് കർമ്മത്തിനായി എത്തുന്നത്. ഇതിൽ 1,22,518 പേർ ഹജ്ജ് കമ്മിറ്റി മുഖേനയും, 52,507 പേർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാണ് യാത്ര തിരിക്കുന്നത്. ഏപ്രിൽ 18-ന് ആരംഭിക്കുന്ന വിമാന സർവീസുകളിൽ ഹജ്ജ് കമ്മിറ്റി വഴിയുള്ള ആദ്യ സംഘം മദീനയിലാണ് ഇറങ്ങുക. സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ള ആദ്യ സംഘം അന്നേ ദിവസം തന്നെ ജിദ്ദയിലേക്ക് പുറപ്പെടുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ അസീസ് വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ള തീർഥാടകരുടെ എണ്ണത്തിൽ ഇത്തവണ വലിയ വർധനവുണ്ട്. കഴിഞ്ഞ വർഷം പതിനായിരത്തോളം പേർക്ക് മാത്രമാണ് അവസരം ലഭിച്ചതെങ്കിൽ ഇത്തവണ അത് അരലക്ഷം കടന്നു. മക്കയിലും മദീനയിലും മിന, അറഫ തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളിലും തീർഥാടകർക്ക് മികച്ച സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.

തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ വീഴ്ച വരുത്തുന്ന സർവീസ് കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറ്റമറ്റ രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന നിർദ്ദേശം സർവീസ് കമ്പനികൾക്ക് ഇതിനകം തന്നെ കൈമാറിയിട്ടുണ്ട്.

spot_img

Related news

യുഎഇയിൽ ഇന്ന് മുതൽ വമ്പൻ മാറ്റങ്ങൾ; പാർക്കിങ്-ടോൾ നിരക്കുകൾ വർദ്ധിക്കും, കൃത്യമായി ശമ്പളം നൽകിയില്ലെങ്കിൽ കമ്പനികൾക്ക് വലിയ പിഴ

പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ബാധിക്കുന്ന നിരവധി നിർണ്ണായക പരിഷ്കാരങ്ങളുമായി യുഎഇയിൽ ഇന്ന് മുതൽ...

ബാറിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; 18-കാരി കൊല്ലപ്പെട്ടു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പരുക്ക്!

ചെന്നൈ: ബാറിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലാണ് സംഭവം. വില്ലുപുരത്ത് താമസിക്കുന്ന...

മട്ടൻ ചോദിച്ചവർക്ക് പോത്തിറച്ചി; ബെംഗളൂരുവിൽ മലയാളി ഹോട്ടൽ പൂട്ടിച്ചു!

ബെംഗളൂരു: ആട്ടിറച്ചിയെന്ന് പറഞ്ഞ് റസ്റ്റോറന്റില്‍ പോത്തിറച്ചി വിളമ്പിയ സംഭവത്തില്‍ രണ്ട് മലയാളികള്‍...

ഇന്ധന കയറ്റുമതി തീരുവ പകുതിയോളം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ; പെട്രോളിനും ഡീസലിനും എയർ ടർബൈൻ ഇന്ധനത്തിനും ഇളവ്

ഇന്ധനങ്ങളുടെ കയറ്റുമതി തീരുവ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു....