ദില്ലി: ഇൻഡിഗോ വിമാനത്തിന് എൻജിൻ തകരാറ്. വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട വിമാനത്തിന് എമർജൻസി ലാൻഡിംഗ്. വിശാഖപട്ടണത്ത് നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനാണ് എൻജിൻ തകരാറുണ്ടായത്. ഇന്ന് രാവിലെ 10.39ഓടെയാണ് വിമാനം എമർജൻസി ലാൻഡ് ചെയ്തത്. റൺവേ 28ആയിരുന്നു എമർജൻസി ലാൻഡിംഗ്. 161 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ലാൻഡിംഗിന് തൊട്ട് മുൻപായിരുന്നു സാങ്കേതിക തകരാർ തിരിച്ചറിഞ്ഞത്. ഇൻഡിഗോ 6ഇ579 എന്ന വിമാനമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. സാങ്കേതിക തകരാർ കണ്ടെത്തിയതോടെ ലാൻഡിംഗ് പ്രഥമ പരിഗണനയിലേക്ക് മാറ്റുകയായിരുന്നു. ബോയിംഗ് 737 വിമാനത്തിലാണ് സാങ്കേതിക തകരാറുണ്ടായത്. 15 വർഷമായി സർവീസ് നടത്തുകയാണ് ഈ വിമാനം. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.




