ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്ന നേരം നോക്കി മോഷണം; ട്രെയിൻ കയറിവരുന്ന തമിഴ്നാട് സ്വദേശി സ്റ്റീഫൻ പിടിയിൽ!

കോട്ടയം: ഞായറാഴ്ചകളില്‍ പുലര്‍ച്ചെ തീവണ്ടിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തും. വീട്ടുകാര്‍ പള്ളിയില്‍ പോകുന്ന തക്കം നോക്കി ക്രിസ്ത്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തും. തുടര്‍ന്ന് തീവണ്ടിയില്‍ തന്നെ മടങ്ങുന്ന തമിഴ്‌നാട് കന്യാകുമാരി പത്മനാഥപുരം കട്ടുവിളെ നെല്ലിയാര്‍ക്കോണം സ്റ്റീഫനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.

അയര്‍ക്കുന്നത് കഴിഞ്ഞ വർഷം ഒക്ടോബര്‍ 19 ന് അടുക്കള വാതില്‍ തകര്‍ത്ത് മോഷണം നടത്തിയ കേസിലെ അന്വേഷണത്തിലാണ് പ്രതിയെ അയര്‍ക്കുന്നം പൊലീസ് പിടികൂടിയത്. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ കല്ലിട്ടനട പോളയ്ക്കല്‍ വീട്ടില്‍ നിന്ന് 28,000 രൂപയും, 10 പവന്‍ സ്വര്‍ണാഭരണങ്ങളുമാണ് പ്രതി മോഷ്ടിച്ചത്.

പ്രതി തിരുവല്ല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഹോണ്ട ആക്ടീവ സ്കൂട്ടര്‍ മോഷ്ടിച്ചാണ് കവര്‍ച്ച നടത്തിയതെന്ന് കണ്ടെത്തി. മോഷണം നടത്തിയ ശേഷം സ്‌കൂട്ടര്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഒളിപ്പിച്ച് ചെന്നൈയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു പ്രതി. എല്ലാ ഞായറാഴ്ചകളിലും പുലര്‍ച്ചെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തി സ്‌കൂട്ടര്‍ എടുത്ത് കറങ്ങിനടക്കും ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തി മോഷണം നടത്തി വീണ്ടും മടങ്ങുന്നതാണ് സ്റ്റീഫൻ്റെ രീതി.

കഴിഞ്ഞ നാലരമാസമായി പൊലീസ് നടത്തിയ നിരന്തര നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായിട്ടാണ് പ്രതിയെ പിടികൂടാനായത്. ഒട്ടേറെ ക്രിമിനൽ കേസുകളിലും മോഷണക്കേസുകളിലും പ്രതിയായിട്ടുള്ള സ്റ്റീഫനെ മുൻപ് കത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് പൊലീസ് വെടിവെച്ച് പിടികൂടിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

spot_img

Related news

‘മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം’; ആവശ്യവുമായി യൂത്ത് ലീഗ്

മലപ്പുറം ജില്ലാ വിഭജനം വീണ്ടും സജീവ ചർച്ചയാക്കി മുസ്ലിം യൂത്ത് ലീഗ്....

മുഖ്യമന്ത്രിയെ ഫലം വന്ന ശേഷം തീരുമാനിക്കാം”; പിണറായിക്ക് മുൻതൂക്കമില്ലെന്ന് മുരളീധരൻ

തൊഴിലാളികൾക്ക് വേണ്ടി ശക്തമായി വാദിച്ച സംസ്ഥാനമാണ് കേരളമെന്ന് കെ മുരളിധരൻ പറഞ്ഞു...

മസ്തിഷ്കജ്വരം: ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശിനി ആര്യ അന്തരിച്ചു

കേരളത്തിൽ വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി ആര്യ ആണ്...

ആ കാത്തിരിപ്പ് കണ്ണീരിലവസാനിച്ചു; കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ

സുല്‍ത്താന്‍ബത്തേരി: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

പൂവച്ചലിൽ നായയുടെ താണ്ഡവം; മൂന്ന് വാർഡുകളിൽ ആക്രമണം, വളർത്തുമൃഗങ്ങളെയും കടിച്ചു കീറി

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്ക്. പൂവച്ചലിലാണ് തെരുവുനായ...