നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിലിടിച്ചു; കൊച്ചിയിൽ 24-കാരന് ദാരുണാന്ത്യം

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് മെട്രോ തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൂനമ്മാവ് കളത്തിൽപ്പറമ്പിൽ വീട്ടിൽ റോയിയുടെ മകൻ അൻസൽ റോയി (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 1.30ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് 462-ാം നമ്പർ മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അൻസലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അൻസൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വീട്ടിലെത്തിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ഇടപ്പള്ളി പെൻ റോഡിലെ തോപ്പിൽ മേരി ക്യൂൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. മാതാവ്: ഫെലീഷ്യ. സഹോദരി: ആൻ.

spot_img

Related news

ജിം സന്തോഷ് വധക്കേസ് പ്രതിയെ പട്ടാപ്പകൽ വെട്ടിക്കൊന്നു

കൊല്ലം കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി...

കളിചിരികൾ മാഞ്ഞു; മുറ്റത്ത് കളിക്കുന്നതിനിടെ ജലാശയത്തിൽ വീണ ഒന്നരവയസ്സുകാരൻ മരിച്ചു

ആലപ്പുഴ: മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു....

പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ പെൺകുട്ടിയുടെ നേതൃത്വത്തിൽ ക്രൂരമർദനം; നഗ്നനാക്കി കെട്ടിയിട്ട് പൊള്ളിച്ചു, അഞ്ച് പേർക്കെതിരെ കേസ്

കോഴിക്കോട്: പെണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്‌നനാക്കി...

​പാചകവാതക പ്രതിസന്ധി: സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു; വിപണിയിൽ ആശങ്ക

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. സംസ്ഥാനത്ത് പകുതിയോളം...

രണ്ട് കാമുകന്മാർ, ഒരു കള്ളക്കഥ! തട്ടിക്കൊണ്ടുപോകൽ നാടകം പൊളിച്ച് കൊച്ചി പോലീസ്; യുവതി കുടുങ്ങിയത് സിസിടിവിയിൽ

കൊച്ചി: യുവതിയുടെ 'തട്ടിക്കൊണ്ടുപോകൽ നാടകം' പൊളിച്ച് പൊലീസ്. രണ്ട് കാമുകന്മാരുമായി ഒരേസമയം...