മോട്ടിവേഷൻ ‘മുഖംമൂടി’; കുരുന്നിനെ കെണിയിലാക്കിയത് കരുതിക്കൂട്ടി; ഫിലിപ്പ് മമ്പാടിനെതിരെ കുരുക്ക് മുറുക്കി റിമാൻഡ് റിപ്പോർട്ട്

മലപ്പുറം: പോക്സോ കേസിൽ ജയിലിൽ കഴിയുന്ന മോട്ടിവേഷണൽ സ്പീക്കര്‍ ഫിലിപ് മമ്പാടിനെതിരെ റിമാൻഡ് റിപ്പോര്‍ട്ടിൽ ഗുരുതര പരാമര്‍ശങ്ങൾ. കരുതിക്കൂട്ടിയാണ് പെൺകുട്ടിയെ പ്രതി കൂട്ടികൊണ്ടുപോയതെന്നും സംഭവത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബവുമായി ഒത്തു തീര്‍പ്പിന് ശ്രമിച്ചെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആണ് മുൻ പൊലീസുകാരനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാട് അറസ്റ്റിലായത്. പ്രതിയുടെ റിമാഡ് റിപ്പോര്‍ട്ടിലാണ് ഗുരുതര പരാമര്‍ശങ്ങൾ.

കഞ്ഞാങ്ങാട്ടെ ഹോട്ടലിൽ ഫിലിപ് റൂം എടുത്തത് സര്‍വീസിലുള്ളപ്പോൾ ഉപയോഗിച്ചിരുന്ന പൊലീസ് ഐഡി കാണിച്ചാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ ഉപദ്രവിക്കണമെന്ന് കരുതിക്കൂട്ടി തന്നെയാണ് കൊണ്ടുപോയത്. സംഭവം പെൺകുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ ഒത്തു തീര്‍പ്പിനും ശ്രമിച്ചു. സമൂഹത്തിൽ സ്വാധീനമുള്ള പ്രതി മനപ്പൂർവം ചെയ്ത ഗുരുതര കുറ്റകൃത്യമാണെന്നും ജാമ്യം നൽകിയാൽ നിയമസ വ്യവസ്ഥയെ സമൂഹം സംശയത്തോടെ നോക്കുമെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതി സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഗ്രേഡ് എസ് ഐ ആയിരിക്കെയാണ് ഫിലിപ് സ്വയം വിമരിച്ചത്. പിന്നാലെ മോട്ടിവേഷണൽ സ്പീക്കര്‍ എന്ന കരിയര്‍ തെരഞ്ഞെടുക്കുകയായിരുന്നു. മാനസിക പ്രയാസമുള്ള കുട്ടിയുടെ ബന്ധുക്കൾ കൗൺസിലിങ്ങിന് ആശ്രയിച്ചിരുന്നത് ഫിലിപ്പിനെ ആയിരുന്നു. ഈ അടുപ്പം മുതലാക്കിയാണ് ഇയാൾ പെൺകുട്ടിയുടെ വിശ്വാസ്യത നേടിയത്. പിന്നാലെ പെൺകുട്ടിയെ സ്വന്തം വീട്ടിലും താമസിപ്പിച്ചു. അതിനിടെയാണ് രക്ഷിതാക്കളുടെ സമ്മതം പോലുമില്ലാതെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയത്. 2025 സെപ്തംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ നേരിട്ട ദുരനുഭവം വ്യക്തമാക്കിയത്. പിന്നാലെ ഫെബ്രുവരി 13ന് ഫിലിപ്പിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

spot_img

Related news

ബംഗളൂരു – കോഴിക്കോട് ബസിൽ എംഡിഎംഎ വേട്ട; ഫറോക്ക്, വണ്ടൂർ സ്വദേശികൾ എക്സൈസ് പിടിയിൽ

ബത്തേരി: മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ രാസലഹരിയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട്ടേക്ക്...

ലോഡ്ജിൽ ലഹരി ഇടപാട്; പൊലീസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി അലനല്ലൂർ സ്വദേശികൾ

മണ്ണാർക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നാട്ടുകല്ലിൽ ലോഡ്ജിൽ രാസലഹരി വിൽപനയ്ക്കിടെ യുവാക്കൾ...

ഓവർടേക്കിംഗിനിടെ ദുരന്തം; സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ് സ്കൂട്ടറിൽ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം. കുമ്മിൾ താന്നിവിള വീട്ടിൽ...

വാ തുറന്നാൽ പണികിട്ടും! കേന്ദ്ര ജീവനക്കാർക്ക് കർശന വിലക്ക്; രഹസ്യം ചോർത്തിയാൽ നടപടി കടുക്കും

രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുതെന്ന് സർക്കാർ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ....

‘അടച്ചിട്ട മുറിയിൽ എന്ത് ബാധയൊഴിപ്പിക്കൽ?’; പതറി മുരാരി തന്ത്രി; ജ്യോതിഷാലയത്തിൽ തെളിവെടുപ്പ് പൂർത്തിയായി

കൊല്ലം കൊട്ടാരക്കര പുത്തൂരിൽ 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ...