“യുഡിഎഫ് 100 കടക്കും, തോറ്റാല്‍ പിണറായി കണ്ടംവഴി ഓടും”: വി.ഡി സതീശന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്‍ക്കും മനസിലാകുമെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗോവിന്ദന് ഇപ്പോൾ ‘മറവിരോഗം’ ബാധിച്ചിരിക്കുകയാണെന്നും വർഗീയതയെക്കുറിച്ച് കോൺഗ്രസിനെ പഠിപ്പിക്കാൻ അദ്ദേഹം വരേണ്ടെന്നും സതീശൻ പരിഹസിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വാങ്ങി ജയിച്ച ചരിത്രമാണ് ഗോവിന്ദനുള്ളതെന്ന് സതീശൻ ഓർമ്മിപ്പിച്ചു. നാല് പതിറ്റാണ്ടോളം ഇതേ സംഘടനയുമായി ചേർന്ന് പ്രവർത്തിച്ച സിപിഐഎം, ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി നിലപാട് മാറ്റുകയാണ്.

പഴയ ബന്ധങ്ങളെല്ലാം സൗകര്യപൂർവ്വം മറന്നുകൊണ്ടാണ് ഗോവിന്ദൻ ഇപ്പോൾ യുഡിഎഫിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. ഞങ്ങള്‍ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോള്‍ അത് എം.വി ഗോവിന്ദനെ പോലെ ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുമോ? മാഷിന് പിണറായി വിജയന്‍ പറഞ്ഞപ്പോലെ ഒരു 110 ആക്കാം. ഞാന്‍ ഒരു ട്രോളില്‍ കണ്ടു, 100 അല്ല 110 ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി. 110 തന്നെ ആയിരിക്കും, അതുപക്ഷേ തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും.

തിരുവല്ല ബലാത്സംഗം, ഇത് ബീഹാറാണോ, കേരളമല്ലേ. മുഖ്യമന്ത്രിയ്ക്ക് നാണമുണ്ടോ. ക്രിമിനൽ കേസ് പ്രതികൾക്കൊക്കെ സുഖവാസം ഒരുക്കുന്നു. കേരളത്തിൽ ക്രിമിനലുകൾ അഴിഞ്ഞാടുന്നു. ജയിലിൽ ഉൾപ്പെടെ ക്രിമിനലുകൾക്ക് സുഖവാസമാണ്. ടെക്നോളജിയിൽ മാറ്റമുണ്ടായെന്ന് മുഖ്യമന്ത്രി പറയുന്നു. അത് ശരിയാണ്, ഗൂഗിൾ പേയിലാണ് ഇപ്പോൾ കൈക്കൂലി വാങ്ങുന്നതെന്നും സതീശൻ പരിഹസിച്ചു.

spot_img

Related news

റെയിൽവേ ട്രാക്കിൽ ‘ഗ്രീൻ സിഗ്നൽ’, മരണത്തിലേക്ക് മിനിറ്റുകൾ മാത്രം; രക്ഷകനായി എ.എസ്.ഐ രജീഷ്

കൊച്ചി: പ്രണയനൈരാശ്യത്തെ തുടർന്ന് റെയിൽവെ ട്രാക്കിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സമയോചിതമായ...

അടൂർ പാർഥസാരഥി ക്ഷേത്ര കേസ്: ഹർജി തള്ളി, നിർണായക നിർദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ച സംഭവത്തിൽ നടപടി...

‘നാലിൽ ഒന്ന് പോയാൽ കാലം കണക്ക് ചോദിക്കും’; തവനൂർ കൈമാറ്റത്തിനെതിരെ നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പ്

മലപ്പുറം: തവനൂർ സീറ്റ് മുസ്‌ലിം ലീഗുമായി കോൺഗ്രസ് വെച്ച് മാറുന്നതിനെതിരെ യൂത്ത്...

ഫോണും സിമ്മും ഉപേക്ഷിച്ചു, ഒളിവിൽ കഴിഞ്ഞത് യുപി സ്വദേശികളുടെ ചേരിയിൽ; പന്തിരാങ്കാവ് പീഡനക്കേസ് പ്രതി ഒടുവിൽ കുടുങ്ങി

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യു.പി സ്വദേശിയായ യുവാവിനെ...

ഡൽഹി യാത്രയും ‘പോറ്റി’ ബന്ധവും; സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറെ പൂട്ടി SIT

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി SIT. യുഡിഎഫ് കൺവീനർ അടൂർ...