ഫോണും സിമ്മും ഉപേക്ഷിച്ചു, ഒളിവിൽ കഴിഞ്ഞത് യുപി സ്വദേശികളുടെ ചേരിയിൽ; പന്തിരാങ്കാവ് പീഡനക്കേസ് പ്രതി ഒടുവിൽ കുടുങ്ങി

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യു.പി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ്. സുഹൈലി (20) നെയാണ് മഹാരാഷ്ട്രയില്‍ നിന്നും പിടികൂടിയത്. കുടുംബത്തോടൊപ്പം പന്തീരാങ്കാവില്‍ താമസിക്കുന്ന യു.പി സ്വദേശിനി തന്നെയായ പതിനാറുകാരിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. ഇവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. പെണ്‍കുട്ടിയെ കാണാനായാണ് ഇയാള്‍ പന്തീരാങ്കാവില്‍ എത്തിയത്.

തുടര്‍ന്ന് വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളില്‍ ഇയാൾ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പിന്നീട് ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയതോടെ ഇയാള്‍ നാടുവിട്ടു. പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മൊബൈല്‍ ഫോണും സിം കാര്‍ഡും ഒഴിവാക്കി കടന്നുകളഞ്ഞ ഇയാളെ മഹാരാഷ്ട്രയിലെ പാന്തര്‍പുര്‍ എന്ന സ്ഥലത്ത് ഉത്തര്‍ പ്രദേശ് സ്വദേശികള്‍ മാത്രം താമസിക്കുന്ന ചേരി പ്രദേശത്തു നിന്നാണ് പിടികൂടിയത്.

spot_img

Related news

അടൂർ പാർഥസാരഥി ക്ഷേത്ര കേസ്: ഹർജി തള്ളി, നിർണായക നിർദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ച സംഭവത്തിൽ നടപടി...

“യുഡിഎഫ് 100 കടക്കും, തോറ്റാല്‍ പിണറായി കണ്ടംവഴി ഓടും”: വി.ഡി സതീശന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍...

‘നാലിൽ ഒന്ന് പോയാൽ കാലം കണക്ക് ചോദിക്കും’; തവനൂർ കൈമാറ്റത്തിനെതിരെ നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പ്

മലപ്പുറം: തവനൂർ സീറ്റ് മുസ്‌ലിം ലീഗുമായി കോൺഗ്രസ് വെച്ച് മാറുന്നതിനെതിരെ യൂത്ത്...

ഡൽഹി യാത്രയും ‘പോറ്റി’ ബന്ധവും; സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറെ പൂട്ടി SIT

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി SIT. യുഡിഎഫ് കൺവീനർ അടൂർ...

മെട്രോമാന്റെ ‘വേഗപ്പൂട്ടിൽ’ അനിശ്ചിതത്വം: പൊന്നാനിയിലെ ഓഫീസ് തുറന്നിട്ടും ആളില്ല, കേന്ദ്രത്തിന് മൗനം!

മലപ്പുറം: ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ അതിവേഗ റെയില്‍...