പതിവായ മദ്യപാനവും വഴക്കും; ഒടുവിൽ അനിയനെ തല്ലിക്കൊന്ന് സഹോദരൻ

പാലക്കാട്‌: പാലക്കാട്‌ ജ്യേഷ്ഠൻ അനിയനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ്‌ ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. സഹോദരൻ ആർ സതീഷിനെ വാളയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെയാണ് ബാബുവിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ബാബുവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ വാളയാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സതീഷിനെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ ബാബുവും കുടുംബവും കഴിഞ്ഞ 20 വർഷമായി കഞ്ചിക്കോടാണ് താമസം. ഇരുവരും മദ്യപിച്ചെത്തി പരസ്പരം വഴക്കുണ്ടാക്കുക പതിവാണെന്ന് പ്രദേശവാസികൾ മൊഴി നൽകി.

spot_img

Related news

പരാതികൾ പ്രളയം; ജിമ്മുകളിലെ ‘അനാരോഗ്യകരമായ’ പ്രവണതകൾക്ക് പൂട്ടിടാൻ മനുഷ്യാവകാശ കമ്മീഷൻ

ന്യൂഡൽഹി: ജിമ്മുകളിലെ ആരോഗ്യകരമല്ലാത്ത നടപടികൾക്ക് എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാനങ്ങൾക്കും...

പ്രണയം നടിച്ച് പീഡനം: യുവാവിന് 47 വർഷം കഠിനതടവ്; ചാവക്കാട് കോടതിയുടെ വിധി

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിനെ...

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം വൈകി; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്!

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലാണ്...

ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയെ ഇന്ന് 5 മണി വരെ വിട്ടുനൽകി; കുന്ദമംഗലം കോടതിയുടെ ഉത്തരവ്

ദീപക്കിന്റെ ആത്‍മഹത്യ, പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട്...

കളമശ്ശേരിയിൽ രാജീവിനെ പൂട്ടാൻ ഹാരിസ് ബീരാൻ? ലീഗിൽ ചർച്ച സജീവം; അന്തിമ തീരുമാനം അടുത്തയാഴ്ച

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശേരിയിൽ മന്ത്രി പി രാജീവിനെതിരെ ഹാരിസ് ബീരാൻ...