പ്രണയം നടിച്ച് പീഡനം: യുവാവിന് 47 വർഷം കഠിനതടവ്; ചാവക്കാട് കോടതിയുടെ വിധി

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിനെ 47 വര്‍ഷം കഠിനതടവിനും 1,40,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. വാടാനപ്പള്ളി നടുവില്‍ക്കര പൂശാരി അമ്പലത്തിനടുത്ത് പണിക്കശ്ശേരി അമര്‍ തേജസ് (26) നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം. പിഴ അടക്കാത്ത പക്ഷം 14 മാസം കൂടി അധികതടവ് അനുഭവിക്കണം. 

പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വാടാനപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവര്‍ ഹാജരായി. ലെയ്‌സന്‍ ഓഫീസറും സീനിയര്‍ സി.പി.ഒയുമായ സിന്ധു എം.ആര്‍. കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

spot_img

Related news

പതിവായ മദ്യപാനവും വഴക്കും; ഒടുവിൽ അനിയനെ തല്ലിക്കൊന്ന് സഹോദരൻ

പാലക്കാട്‌: പാലക്കാട്‌ ജ്യേഷ്ഠൻ അനിയനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ...

പരാതികൾ പ്രളയം; ജിമ്മുകളിലെ ‘അനാരോഗ്യകരമായ’ പ്രവണതകൾക്ക് പൂട്ടിടാൻ മനുഷ്യാവകാശ കമ്മീഷൻ

ന്യൂഡൽഹി: ജിമ്മുകളിലെ ആരോഗ്യകരമല്ലാത്ത നടപടികൾക്ക് എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാനങ്ങൾക്കും...

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം വൈകി; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്!

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലാണ്...

ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയെ ഇന്ന് 5 മണി വരെ വിട്ടുനൽകി; കുന്ദമംഗലം കോടതിയുടെ ഉത്തരവ്

ദീപക്കിന്റെ ആത്‍മഹത്യ, പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട്...

കളമശ്ശേരിയിൽ രാജീവിനെ പൂട്ടാൻ ഹാരിസ് ബീരാൻ? ലീഗിൽ ചർച്ച സജീവം; അന്തിമ തീരുമാനം അടുത്തയാഴ്ച

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശേരിയിൽ മന്ത്രി പി രാജീവിനെതിരെ ഹാരിസ് ബീരാൻ...