ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയെ ഇന്ന് 5 മണി വരെ വിട്ടുനൽകി; കുന്ദമംഗലം കോടതിയുടെ ഉത്തരവ്

ദീപക്കിന്റെ ആത്‍മഹത്യ, പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയിൽ തുടരും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.

ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണ് ദീപക്ക് ജീവനൊടുക്കാന്‍ കാരണം എന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. കേസിൽ ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാൻ മാറ്റിയിരുന്നു.

spot_img

Related news

പതിവായ മദ്യപാനവും വഴക്കും; ഒടുവിൽ അനിയനെ തല്ലിക്കൊന്ന് സഹോദരൻ

പാലക്കാട്‌: പാലക്കാട്‌ ജ്യേഷ്ഠൻ അനിയനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ...

പരാതികൾ പ്രളയം; ജിമ്മുകളിലെ ‘അനാരോഗ്യകരമായ’ പ്രവണതകൾക്ക് പൂട്ടിടാൻ മനുഷ്യാവകാശ കമ്മീഷൻ

ന്യൂഡൽഹി: ജിമ്മുകളിലെ ആരോഗ്യകരമല്ലാത്ത നടപടികൾക്ക് എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാനങ്ങൾക്കും...

പ്രണയം നടിച്ച് പീഡനം: യുവാവിന് 47 വർഷം കഠിനതടവ്; ചാവക്കാട് കോടതിയുടെ വിധി

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിനെ...

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം വൈകി; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്!

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലാണ്...

കളമശ്ശേരിയിൽ രാജീവിനെ പൂട്ടാൻ ഹാരിസ് ബീരാൻ? ലീഗിൽ ചർച്ച സജീവം; അന്തിമ തീരുമാനം അടുത്തയാഴ്ച

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശേരിയിൽ മന്ത്രി പി രാജീവിനെതിരെ ഹാരിസ് ബീരാൻ...