സിഗരറ്റിന് ഇനി ‘തീവില’; നാളെ മുതൽ ഓരോ പുകയ്ക്കും പോക്കറ്റ് കീറും!

മുംബൈ: ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണം എന്നിവ വരുന്നതോടെ നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും. നീളം അനുസരിച്ച് സിഗരറ്റിന് 15 മുതല്‍ 30 ശതമാനം വരെ വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് 69mm, 74mm എന്നീ വലിപ്പത്തിലുള്ള സിഗരറ്റുകളാണ്. ഇവയ്ക്ക് 15 ശതമാനം വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ബ്രാന്‍ഡഡ്, കിങ് സൈസ് സിഗരറ്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബ് ബാധകമാവും.

ഓരോ ആയിരം സിഗരറ്റുകള്‍ക്കും 2,050ല്‍ തുടങ്ങി 8,500 രൂപ വരെയാണ് എക്സൈസ് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. 65mm വരെയുള്ള ഒരു സിഗരറ്റിന് 2 രൂപ 10 പൈസ വര്‍ധിക്കും. 65mm-70mm 3.60 മുതല്‍ നാല് രൂപ വരെ അധിക നികുതി ചുമത്തപ്പെടും. 70mm- 75mm വരെ ഓരോ സിഗരറ്റിനും 5.40 രൂപയിലധികമാണ് നികുതി.

ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടിയാണ് സിഗരറ്റിന് ഉയര്‍ന്ന നികുതി നിരക്ക് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നത്. ഇന്ത്യയില്‍ ഇതുവരെ 28 ശതമാനമായിരുന്നു ജിഎസ്ടി. കൂടാതെ ജിഎസ്ടി നഷ്ടപരിഹാര സെസ്, ദേശീയ ദുരന്ത നിവാരണ സെസ്, എക്‌സൈസ് തീരുവ എന്നിവയും ചുമത്തിയിരുന്നു. ഇതില്‍ നഷ്ടപരിഹാര സെസ് ഒഴിവാക്കും. പകരമായി ജിഎസ്ടി 40 ശതമാനമാക്കും. എക്‌സൈസ് തീരുവയിലും വലിയ വര്‍ധനവുണ്ടാകും.

spot_img

Related news

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന്...

റോയ് സി ജെയുടെ ആത്മഹത്യ: അന്വേഷണം കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘത്തിന്; സംസ്‌കാരം ഇന്ന് ബെംഗളൂരുവില്‍

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ...

ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി; കുവൈറ്റ്-ഡൽഹി വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു; 180 യാത്രക്കാർ സുരക്ഷിതർ

കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിന് ബേംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം...

ഗാന്ധി രക്തസാക്ഷിത്വ ദിനം: അഹിംസയുടെ പതാകവാഹകന് രാജ്യം ഇന്ന് ആദരമർപ്പിക്കുന്നു

ഇന്ത്യയുടെ ആത്മാവും അഭിമാനവുമായിരുന്ന മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമാണ് ഇന്ന്. ഒരു മതഭ്രാന്തന്റെ വെടിയുണ്ടകളേറ്റ്...

ലാൻഡിംഗിനിടെ വിമാനം തകർന്നു വീണു: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ 6 മരണം; സ്ഥിരീകരിച്ച് ഡിജിസിഎ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു....