കാർഡ്ബോർഡും മുള്ളുചെടിയും കെട്ടി നടന്നവർ കാണണം ഈ ‘വേട്ടക്കാരനെ’; റെനയുടെ പോസ്റ്റ് ചർച്ചയാകുന്നു

കാസർകോട്: ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ വീഡിയോയുമായി ബിഗ് ബോസ് സീസൺ 7 മത്സരാർത്ഥി റെന ഫാത്തിമ. കാസര്‍കോട് സ്വദേശിയായ കോളജ് വിദ്യാര്‍ഥിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ചെറുവത്തൂരിൽ നിന്ന് ട്രെയിനിൽ കയറിയ പെൺകുട്ടിക്ക് കുമ്പള കഴിഞ്ഞപ്പോൾ കംപാർട്ട്മെന്റിൽ ഉണ്ടായിരുന്നവരിൽ ഏറിയ പങ്കും ഇറങ്ങി. കുമ്പളയിൽ നിന്ന് കയറിയ ഒരു യുവാവ് സൈഡ് അപ്പർ ബർത്തിൽ കയറി കിടന്ന് കോളേജ് വിദ്യാർത്ഥിനിക്ക് നേരെ നോക്കിയിരുന്ന് സ്വയം ഭോഗം ചെയ്യുകയായിരുന്നു. പരിഭ്രമിച്ച് പോയ പെൺകുട്ടി സമീപ കംപാർട്ട്മെന്റിൽ നിന്ന് ആളുകളെ കൂട്ടി എത്തിയപ്പോഴേയ്ക്കും ഇയാൾ കടന്നുകളഞ്ഞിരുന്നു. ഇയാളുടെ പ്രവർത്തിയുടെ വീഡിയോ സഹിതമാണ് റെന ഫാത്തിമയുടെ വീഡിയോ പ്രതികരണം. 

എല്ലാവരും വീഡിയോ എടുക്കുന്നത് വൈറൽ ആവാൻ വേണ്ടിയല്ലെന്നും നിരന്തരം ഇത്തരം അനുഭവങ്ങൾ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നുണ്ടെന്നും റെന വീഡിയോയിൽ പറയുന്നു. റെനയ്ക്ക് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ ദുരനുഭവം വെളിവാക്കി സന്ദേശമയച്ചത്. ബസിൽ ദുരനുഭവം നേരിട്ടുവെന്ന യുവതിയുടെ വീഡിയോയ്ക്ക് പിന്നാലെ ദീപക് ആത്മഹത്യ ചെയ്തതും ഷിംജിത അറസ്റ്റിലായതിനും പിന്നാലെ കാര്‍ഡ് ബോര്‍ഡ് കെട്ടി നടന്നവരും മുള്‍ച്ചെടി കെട്ടി നടന്നവരും കമ്പിവേലി ചുറ്റി നടന്നവരും ഇത് കാണണമെന്നാണ് റെന ഫാത്തിമ പറയുന്നത്. സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ നേരിടുന്ന അതിക്രമം തമാശയല്ലെന്നും ഇങ്ങനെയുള്ള വേട്ടക്കാരെ തുറന്ന് കാട്ടേണ്ടതുണ്ടെന്നും വീഡിയോ പുറത്ത് വിട്ടതിന്റെ പേരിൽ എന്ത് നടപടിയുണ്ടായാലും അത് നേരിടാൻ തയ്യാറാണെന്നും റെന വീഡിയോയിൽ വിശദമാക്കുന്നത്.ഇത്തരം അക്രമികളുടെ മുഖം മറയ്ക്കേണ്ട ആവശ്യമില്ലെന്നും ഇയാളെപ്പോലെയുള്ളവര്‍ അത് അര്‍ഹിക്കുന്നില്ലെന്നും റെന വിഡീയോയിൽ പറയുന്നുണ്ട്. 

spot_img

Related news

വീട്ടുപ്രസവത്തിൽ മലപ്പുറം മുന്നിൽ; പിന്നിൽ സോഷ്യൽ മീഡിയയിലെ അശാസ്ത്രീയ പ്രചാരണമോ? കണക്കുകൾ പുറത്ത്

വീടുകളിലെ പ്രസവത്തില്‍ നിന്ന് ദമ്പതികളെ പിന്തിരിപ്പാനുള്ള ബോധവത്ക്കരണം തുടരുമ്പോഴും സംസ്ഥാനത്ത് ഇക്കാലത്തും...

ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും; കെഎസ്ഇബി ഇന്ധന സർചാർജിൽ കുറവ്

കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന...

സി.ജെ റോയിയുടെ സംസ്‌കാരം ഇന്ന്; ഉച്ചയ്ക്ക് 2 വരെ പൊതുദര്‍ശനം

ബെംഗളൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ സ്വയം വെടിവെച്ച് ജീവനൊടുക്കിയ 'കോണ്‍ഫിഡന്റ്' ഗ്രൂപ്പ്...

മത്സരിക്കാൻ ‘മൂഡില്ല’, ഇത്തവണ മാറി നിൽക്കാം: കെ. മുരളീധരൻ

തനിക്ക് മത്സരിക്കാന്‍ മൂഡില്ലെന്നും എന്താണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കട്ടേയെന്നും കെ.മുരളീധരന്‍. എല്ലാ...

“ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചില്ല, ഞങ്ങൾ ഒരുമിച്ച് പോകുന്നു”; കോട്ടയത്തെ ഹോട്ടൽ മുറിയിൽ പ്രണയിതാക്കൾ മരിച്ച നിലയിൽ

കോട്ടയം: കോട്ടയം നഗരത്തിലെ ഹോട്ടൽമുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍...