ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതീ ക്ഷേത്രത്തിൽ ഫെബ്രുവരി 5, 6 തിയ്യതികളിൽ നടക്കുന്ന ഉത്സവത്തിനു തുടക്കം കുറിച്ച് ഉത്സവത്തിന് കൂറ ഇട്ടു. വിശേഷാൽ പൂജക്കു ശേഷം ക്ഷേത്ര മേൽശാന്തി പറക്കുന്നത്ത് കൃഷ്ണൻ ഊരാളന്മാരുടെയും, വിവിധ വരവു കമ്മറ്റിക്കാരുടെയും, നാട്ടുകാരുടെയും സമ്മത പ്രകാരം ശ്രീലകത്ത് കൂറ ഇട്ടു. ക്ഷേത്ര മാനേജിംങ് ട്രസ്റ്റി കെ.ആർ ജനാർന്ദന മേനോൻ, കൊല്ലോടി മുരളീധരൻ, കെ.സി ദേവാനന്ദ്, കെ. അർജുൻ എന്നിവർ നേതൃത്വം നൽകി.
കീഴ്ശാന്തി പറക്കുന്നത്ത് മോഹനനും, സന്നിഹിതനായിരുന്നു. പറക്കുന്നത്ത് സുബ്രഹ്മണ്യൻ, രമേശൻ എന്നിവർ മേളത്തിന് നേതൃത്വം നൽകി.




