ശിക്ഷ വിധിച്ച് പാലക്കാട് കോടതി; സമരക്കേസിൽ ഷാഫി പറമ്പിലിന് കോടതി പിരിയും വരെ തടവ്

ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിലിന് ശിക്ഷ. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷ. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. പാലക്കാട്‌ ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട് 2022 ജൂൺ 24 ന് കസബ പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് നടപടി.

നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അഞ്ച് മണി വരെ നിൽക്കണമെന്ന് നിർദേശം. കേസിൽ ഒമ്പതാം പ്രതിയായ പി. സരിൻ ഇതിനോടകം കോടതിയിൽ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു. സംഭവ സമയത്ത് സരിൻ കോൺഗ്രസ് പ്രവർത്തകനായിരുന്നു.

വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്. ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപമായിരുന്നു നാൽപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധം. അന്ന് പാലക്കാട് എം.എൽ.എയായിരുന്നു ഷാഫി.

spot_img

Related news

ഉത്സവലഹരിയിൽ ചെല്ലൂർ! ശ്രീ പറക്കുന്നത്ത് ഭഗവതീ ക്ഷേത്രത്തിൽ ഉത്സവത്തിന് കൂറയിട്ടു

ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതീ ക്ഷേത്രത്തിൽ ഫെബ്രുവരി 5, 6 തിയ്യതികളിൽ...

ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല; ജാമ്യാപേക്ഷ കോടതി തള്ളി

ദീപക്കിന്‍റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫക്ക് ജാമ്യമില്ല. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ്...

ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ പെൺസുഹൃത്തിനെ വിളിച്ചുവരുത്തി; സ്റ്റൂൾ തട്ടി മാറ്റി കൊലപ്പെടുത്തി, കസ്റ്റഡിയിൽ

കോഴിക്കോട്: ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ്...

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്നുമുതൽ അനിശ്ചിതകാല സമരത്തിലേക്ക്; ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. കെജിഎംസിടിഎയുടെ...

കൽപ്പറ്റ ടൗൺഷിപ്പ് ഒരുങ്ങി; ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് സ്വന്തം വീട്

ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ...