സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്നുമുതൽ അനിശ്ചിതകാല സമരത്തിലേക്ക്; ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ രാവിലെ 10 മണി മുതൽ ധർണ്ണ നടത്തും. ഡിഎ കുടിശ്ശിക, ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. അടിയന്തിര ചികിത്സ ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ഇന്ന് ഡോക്ടർമാർ ബഹിഷ്കരിക്കും.

ഒ.പി ബഹിഷ്കരണത്തോടൊപ്പം അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് പ്രൊസീജറുകളും ഇന്നുണ്ടാവില്ല. ഡിഎ കുടിശ്ശിക, ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് ജനുവരി 22 മുതൽ അധ്യാപന ബഹിഷ്കരണ സമരത്തിലാണ്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് കടുത്ത സമരത്തിലേക്ക് നീങ്ങുന്നതെന്നാണ് ഡോക്ടേഴ്‌സ് വ്യക്തമാക്കിയിരിക്കുന്നത്.

സർക്കാർ തങ്ങൾക്ക് നൽകിയ ഉറപ്പ് പാലിച്ചില്ലെന്നാണ് കെജിഎംസിടിഎ ആരോപിക്കുന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിനെ സമീപിച്ച സംഘടനയുടെ പ്രതിനിധികളുമായി ആരോഗ്യമന്ത്രിയും ധനമന്ത്രിയും ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഘടന മുൻപ് നിശ്ചയിച്ച സമരം മാറ്റിവച്ചിരുന്നു. എന്നാൽ ഈ മാസം 18ന് സർക്കാർ ഇറക്കിയ സർക്കുലറിൽ തങ്ങൾ മുന്നോട്ടുവച്ച ഒരു ആവശ്യവും പരിഗണിച്ചില്ലെന്നതാണ് സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടേഴ്‌സിനെ സമരാഹ്വാനത്തിൽ എത്തിച്ചിരിക്കുന്നത്.

spot_img

Related news

ഉത്സവലഹരിയിൽ ചെല്ലൂർ! ശ്രീ പറക്കുന്നത്ത് ഭഗവതീ ക്ഷേത്രത്തിൽ ഉത്സവത്തിന് കൂറയിട്ടു

ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതീ ക്ഷേത്രത്തിൽ ഫെബ്രുവരി 5, 6 തിയ്യതികളിൽ...

ശിക്ഷ വിധിച്ച് പാലക്കാട് കോടതി; സമരക്കേസിൽ ഷാഫി പറമ്പിലിന് കോടതി പിരിയും വരെ തടവ്

ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിലിന് ശിക്ഷ. 1000 രൂപ പിഴയും കോടതി...

ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല; ജാമ്യാപേക്ഷ കോടതി തള്ളി

ദീപക്കിന്‍റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫക്ക് ജാമ്യമില്ല. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ്...

ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ പെൺസുഹൃത്തിനെ വിളിച്ചുവരുത്തി; സ്റ്റൂൾ തട്ടി മാറ്റി കൊലപ്പെടുത്തി, കസ്റ്റഡിയിൽ

കോഴിക്കോട്: ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ്...

കൽപ്പറ്റ ടൗൺഷിപ്പ് ഒരുങ്ങി; ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് സ്വന്തം വീട്

ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ...