പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി.പി ശ്രീജിത്തിനെ സംസ്കാര സാഹിതി മലപ്പുറം ജില്ലാ കമ്മറ്റി അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് ഉപഹാരസമർപ്പണം നടത്തി. സംസ്കാര സാഹിതി ജില്ലാ ജനറൽ സെക്രട്ടറി ഇടവേള റാഫി അധ്യക്ഷത വഹിച്ചു. അടാട്ട് വാസുദേവൻ, കെ.ജി ബെന്നി, സുരാജ് ചമ്രവട്ടം തുടങ്ങിയവർ പ്രസംഗിച്ചു.




