കോട്ടയത്തിന് ക്രിസ്മസ് സമ്മാനമായി 20 കോടി; 20 കോടി XC 138455 എന്ന നമ്പറിന്

ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 20 കോടി XC 138455 എന്ന നമ്പറിനാണ് ലഭിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരു കോടി 20 പേർക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പറുകൾ- XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751, XJ 407914, XC 239163, XJ 361121, XC312872, XC203258, XJ474940, XB 359237, XA528505, XH865158, XE130140. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 54 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി.

മൂന്നാം സമ്മാനമായ പത്ത് ലക്ഷം വീതം 20 പേര്‍ക്കാണ് ലഭിക്കുക. നാലാം സമ്മാനമായി 20 വിജയികള്‍ക്ക് മൂന്ന് ലക്ഷം വീതവും അഞ്ചാം സമ്മാനം 20 വിജയികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും. കൂടാതെ ഒരു ലക്ഷം വീതമുള്ള ഒന്‍പത് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നുണ്ട്. ആകെ 93.22 കോടി രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്. 400 രൂപയാണ് ടിക്കറ്റ് വില.

ഒന്നാം സമ്മാനം 20 കോടി രൂപയാണെങ്കിലും ഭാഗ്യശാലിയുടെ കൈകളിലേക്ക് സ്വാഭാവികമായും അത്രയും രൂപ എത്തില്ല. ഏത് ലോട്ടറിയും പോലെ ക്രിസ്തുമസ് ബംമ്പറിനും നികുതിയുണ്ട്. അതുകൊണ്ട് തന്നെ ഏകദേശം 10.3 കോടി രൂപയാകും ജേതാവിന് വിനിയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ലഭിക്കുക. 10 ശതമാനമാണ് ലോട്ടറിയുടെ ഏജന്റ് കമ്മീഷന്‍. അതായത് 20 കോടിയുടെ 10 ശതമാനമായ രണ്ടു കോടി രൂപ ഏജന്റ് കമ്മീഷനായി ഈടാക്കും.

ഏജന്റ് കമ്മീഷന്‍ കഴിഞ്ഞുള്ള 18 കോടി രൂപയില്‍ നിന്നും 30 ശതമാനത്തോളം വിവിധ നികുതികളായി ഈടാക്കും. ഇതിന് ശേഷം വരുന്ന12.6 കോടി രൂപയാണ് ജേതാവിന്റെ അക്കൗണ്ടില്‍ എത്തുക. പക്ഷേ അവിടെകൊണ്ടും പണം പോകുന്ന വഴി അവസാനിക്കുന്നില്ല. നികുതി തുകയില്‍ നിന്ന് 37 ശതമാനം സര്‍ചാര്‍ജ് അടയക്കണം. അതായത് ഏകദേശം 1.99 കോടി രൂപ. അതിന് പുറമെ ഹെല്‍ത്ത് ആന്‍ഡ് എജുക്കേഷന്‍ സെസ് കൂടി അടക്കേണ്ടതുണ്ട്. ക്രിസ്തുമസ് ബംമ്പറിന്റെ കാര്യത്തില്‍ അത് ഏകദേശം 29.59 ലക്ഷം രൂപ വരും. ഇത്തരത്തില്‍ എല്ലാ തരത്തിലുള്ള നികുതിയും ചാര്‍ജുകളും കിഴിച്ചാല്‍ ഏകദേശം 10.3 കോടി രൂപയോളമാണ് വിജയികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുക.

കേരള ക്രിസ്മസ് ബമ്പർ ഫലങ്ങള്‍ നറുക്കെടുപ്പിനിടെ തല്‍സമയം പ്രഖ്യാപിക്കുകയും വൈകുന്നേരം ഏകദേശം നാലുമണിയോടെ https://www.lotteryagent.kerala.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. അന്തിമ അതോറിറ്റിയായി കണക്കാക്കപ്പെടുന്ന കേരള സര്‍ക്കാര്‍ ഗസറ്റിലും ഫലങ്ങള്‍ ഉണ്ടായിരിക്കും.

spot_img

Related news

ഇറാൻ സംഘർഷം: ആയുധപ്പുര നിറയ്ക്കാൻ അമേരിക്ക; 5,000 കോടി ഡോളറിന്റെ അധിക ബജറ്റിന് നീക്കം

ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയുധ ശേഖരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രതിരോധ...

റിയൽ കേരള സ്റ്റോറി; ആറ്റുകാൽ പൊങ്കാലയിൽ സൗഹൃദത്തിന്റെ തണലൊരുക്കി പാളയം ജുമാ മസ്ജിദും പള്ളിയും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടയിലും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃകയായി പാളയം. ക്ഷേത്രവും ജുമ...

പേരാവൂരിലേക്ക് ശൈലജ ടീച്ചർ; മട്ടന്നൂരിൽ സനോജ്; തളിപ്പറമ്പിൽ പി.കെ ശ്യാമള! കണ്ണൂരിലെ സി.പി.ഐ.എം പടയൊരുക്കം

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം.വി...

രാഹുൽ ഔട്ട്, പിഷാരടി ഇൻ? പാലക്കാട് ഇറങ്ങാൻ മുരളീധരനും കണ്ണൻ ഗോപിനാഥനും; അനിശ്ചിതത്വം തുടർന്ന് യുഡിഎഫ്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള...

അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു, സഹോദരി ചികിത്സയിൽ

ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന...