വിദേശത്ത് ജനിച്ചവർക്കും വോട്ടില്ല? തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ഓപ്ഷനുകളില്ല; പ്രവാസികൾക്ക് ഇരട്ടപ്രഹരം

തിരുവനന്തപുരം: പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന്‌ സാങ്കേതിക തടസം. പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്തുന്നതിലെ സോഫ്റ്റ്‌വെയർ നിയന്ത്രണമാണ്‌ വോട്ടർമാരെ വെട്ടിലാക്കുന്നത്‌. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഫോം 6 എ പ്രകാരം വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ പാസ്‌പോർട്ട് വിവരങ്ങൾ നിർബന്ധമാണ്.

പഴയ പാസ്‌പോർട്ടുകളിൽ ഒരു ഇംഗ്ലീഷ് അക്ഷരവും ഏഴ് അക്കങ്ങളുമാണുണ്ടായിരുന്നത്. ഈ മാതൃകയിലുള്ള വിവരങ്ങളേ പോർട്ടലിൽ സ്വീകരിക്കൂ. രണ്ട് അക്ഷരങ്ങളും ആറ് അക്കങ്ങളുമുള്ള പുതിയ പാസ്‌പോർട്ട് നമ്പറുകൾ അപേക്ഷയോടൊപ്പം നൽകാനാകുന്നില്ല. പ്രശ്നം കേന്ദ്ര കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ പരിഹരിക്കുമെന്നുമാണ്‌ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറുടെ വാദം.

വിദേശത്ത്‌ ജനിച്ചവർക്ക്‌ കുരുക്ക്‌ തുടരുന്നു:

​വിദേശത്ത് ജനിച്ച ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശത്തിലുള്ള കുരുക്ക് തുടരുന്നു. രക്ഷിതാക്കളുടെ പാസ്‌പോർട്ട് വിവരങ്ങൾ ഉപയോഗിച്ച് വോട്ടുചേർക്കാൻ നിയമപരമായി അനുവാദമുണ്ടായിട്ടും കമീഷന്റെ വെബ്‌സൈറ്റിൽ സാങ്കേതിക സൗകര്യം ഒരുക്കിയിട്ടില്ല. ജനിച്ച രാജ്യം രേഖപ്പെടുത്തേണ്ട കോളത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാന– കേന്ദ്രഭരണ പ്രദേശങ്ങളുടെ ഓപ്ഷൻ മാത്രമാന് ഉള്ളത്‌.

spot_img

Related news

ലക്ഷ്യം അഴിമതിരഹിത തമിഴ്‌നാട്; ക്ഷുദ്രശക്തികളിൽ നിന്ന് തമിഴ്‌നാടിനെ വീണ്ടെടുക്കും; വിജയ്

രാഷ്ട്രീയ യാത്രയിലെ സുപ്രധാന ഘട്ടത്തിലാണ് ടിവികെയെന്ന് ഭാരവാഹി യോഗത്തിൽ വിജയ്. തമിഴ്...

ദില്ലി ചർച്ചകളിൽ കേരള നേതാക്കൾ; സ്ഥാനാർത്ഥി പട്ടികയും ഗ്രൂപ്പ് സമവാക്യങ്ങളും ഹൈക്കമാൻഡ് പരിശോധിക്കും

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് കേരള നേതാക്കള്‍ ദില്ലിയില്‍. പ്രതിപക്ഷ...

“സുന്ദരികൾ ശ്രദ്ധ തിരിക്കും, ദലിത് പീഡനം പുണ്യം!”; എംഎൽഎ ഫൂൽ സിങ് ബരൈയയുടെ പ്രസ്താവന വിവാദത്തിൽ

ബലാത്സംഗത്തെക്കുറിച്ച് വിവാദപ്രസ്താവനയുമായി മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരൈയ. സുന്ദരികളായ...

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...