പൊള്ളുന്ന വില: മലപ്പുറത്ത് കോഴിയിറച്ചി വില 270 കടന്നു; റമദാനിൽ റെക്കോർഡ് വിലയാകുമെന്ന് ആശങ്ക

മ​ല​പ്പു​റം: വി​പ​ണി​യി​ൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. നിലവിൽ 240 മുതൽ 270 രൂപ വരെയാണ് കിലോയ്ക്ക് ഈടാക്കുന്നത്. സാധാരണഗതിയിൽ ശബരിമല സീസണിൽ വില കുറയേണ്ടതാണെങ്കിലും, കോഴിയുടെ ലഭ്യതയിലുണ്ടായ കുറവ് കാരണമാണ് വില വർധനയുണ്ടായതെന്നാണ് വ്യാപാരികൾ പറയുന്നത്.

വില വർധന ഇങ്ങനെ:

  • 2025 നവംബർ: ₹140 – ₹180
  • 2025 ഡിസംബർ: ₹240 – ₹250
  • 2026 ജനുവരി: ₹260 – ₹280

അടുത്ത മാസം റമദാൻ വരാനിരിക്കെ, കോഴി വില ഇനിയും ഉയർന്ന് പുതിയ റെക്കോർഡുകളിൽ എത്തുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കളും വ്യാപാരികളും.

ഉ​യ​രാ​ൻ കാ​ര​ണം ല​ഭ്യ​ത കു​റ​വ്:

കോ​ഴി​ക്കു​ഞ്ഞു​ക​ളു​ടെ കു​റ​വും വി​ല​യും കാ​ര​ണം കേ​ര​ള​ത്തി​ലെ ഫാ​മു​ക​ളി​ൽ ഉ​ത്പാ​ദ​നം നി​ർ​ത്തി​യ​തും അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള കോ​ഴി വ​ര​വ് കു​റ​ഞ്ഞ​തു​മാ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണം. ത​മി​ഴ് നാ​ട്ടി​ലെ കോ​ഴി ക​ർ​ഷ​ക​ർ കൂ​ലി വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത് തി​രി​ച്ച​ടി​യാ​യെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. ക​ർ​ഷ​ക​രു​ടെ ല​ഭ്യ​ത കു​റ​വ് കാ​ര​ണം വ​ൻ ഫാ​മു​ക​ൾ​ക്ക് ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ക്കേ​ണ്ടി വ​ന്ന​ത് കേ​ര​ള​ത്തി​ലേ​ക്കു​ള്ള കോ​ഴി വ​ര​വി​നെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. ഇ​തോ​ടെ 20 മു​ത​ൽ 40 രൂ​പ വ​രെ​യു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളു​ടെ വി​ല 55 മു​ത​ൽ 62 രൂ​പ വ​രെ​യെ​ത്തി. കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്തി വി​ൽ​പ​ന​ക്ക് പാ​ക​മാ​ക്കാ​ൻ നേ​ര​ത്തെ 70 മു​ത​ൽ 90 വ​രെ​യു​ണ്ടാ​യി​രു​ന്ന ചെ​ല​വ് നി​ല​വി​ൽ 120 മു​ത​ൽ 130 വ​രെ എ​ത്തി​യെ​ന്ന് കോ​ഴി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ മി​ക്ക ഫാ​മു​ക​ളി​ലും ഉ​ത്പാ​ദ​നം പാ​തി​യാ​യി കു​റ​ഞ്ഞ​ത് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. സം​സ്ഥാ​ന​ത്ത് മൂ​ന്ന് ല​ക്ഷ​ത്തോ​ളം ഫാ​മു​ക​ളു​ണ്ട്. ജി​ല്ല​യി​ൽ മാ​ത്രം 35,000 ഓ​ളം ഫാ​മു​ക​ളു​ണ്ട്. എ​ന്നാ​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ വി​പ​ണി​യി​ൽ കൃ​ത്രി​മ ക്ഷാ​മം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​വു​മു​ണ്ട്.

spot_img

Related news

ഉപഭോക്താവിന് വിജയം: ഐഫോൺ തകരാർ പരിഹരിക്കാത്തതിൽ ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമീഷൻ

മലപ്പുറം: പുതുതായി വാങ്ങിയ മൊബൈല്‍ ഫോണ്‍ തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ച ഐഫോണ്‍ കമ്പനി...

പെരിന്തൽമണ്ണയിലേക്ക് മാറുമെന്നത് ഊഹാപോഹം മാത്രം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കെ.ടി ജലീൽ

മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെ.ടി ജലീല്‍ എംഎല്‍എ. നിയമസഭ...

1000 രൂപയെച്ചൊല്ലിയുള്ള തർക്കം വധശ്രമത്തിൽ കലാശിച്ചു; നിലമ്പൂരിൽ യുവാക്കൾ പൊലീസ് പിടിയിൽ

നിലമ്പൂർ: കോടതിപ്പടി പാട്ടുത്സവ് നഗരിയിൽ 1000 രൂപയുടെ ഇടപാടിനെ ചൊല്ലിയുള്ള തർക്കം...

ഭാരതപ്പുഴയിൽ മഹാമാഘ മഹോത്സവം: 47 അടി ഉയരത്തിൽ കൊടിയേറി, ഇനി ഭക്തിസാന്ദ്രമായ നാളുകൾ

തിരുനാവായ: ഇന്നു രാവിലെ 12-ഓടെ കൊടി ഉയർന്നതോടെ നിളയിൽ കേരള കുംഭമേള...

ശ്രദ്ധിക്കുക! തിരൂരിൽ നാളെ ഗതാഗത നിയന്ത്രണം; കോട്ട് ഫെസ്റ്റിന്റെ ഭാഗമായി വാഹനങ്ങൾ തിരിച്ചുവിടും

തിരൂർ കോട്ട് ഫെസ്റ്റിനോടനുബന്ധിച്ച് നാളെ (19/01/2026) നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി...