പൂച്ചാക്കൽ: തൈക്കാട്ടുശേരിയിൽ ജനവാസ മേഖലയിൽ ഭീതി പരത്തി കൂറ്റൻ പെരുമ്പാമ്പ്. പൂച്ചാക്കൽ തൈക്കാട്ടുശേരി പഞ്ചായത്തിലെ രണ്ടാം വാർഡ് ചിറക്കൽ ഭാഗത്താണ് സംഭവം. വീട്ടുപറമ്പിൽ സൂക്ഷിച്ചിരുന്ന വിറകിനടിയിലാണ് ഭീമാകാരനായ പാമ്പിനെ നാട്ടുകാർ കണ്ടെത്തിയത്. ഉടൻതന്നെ വാർഡ് മെമ്പർ ജിബീഷ് കൊച്ചുചാലിന്റെ നേതൃത്വത്തിൽ ‘സർപ്പ’ (SARPA) ആപ്പ് വഴി വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആലപ്പുഴ കൊമ്മാടിയിൽ നിന്നും വനംവകുപ്പിന്റെ റാപ്പിഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി. ഏകദേശം 11 അടിയോളം നീളമുള്ള പെരുമ്പാമ്പിനെ അതിസാഹസികമായാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. പാമ്പിനെ പിന്നീട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
വിറകിനടിയിൽ ഒളിഞ്ഞിരുന്നത് 11 അടിയുള്ള ‘ഭീമൻ’: പൂച്ചാക്കലിൽ പെരുമ്പാമ്പിനെ അതിസാഹസികമായി പിടികൂടി




