വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി 11കാരിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോന്റെ മകള്‍ ആയിഷ ഹിഫയാണ് (11) മരിച്ചത്. വട്ടേനാട് ജിവിഎച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

ഞായറാഴ്ച ആയിരുന്നു സംഭവം നടന്നത്. കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്താണ് കുട്ടിക്ക് അപകടമുണ്ടായത്. വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മുത്തശ്ശിമാര്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കയറില്‍ കുരുങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ഇവര്‍ സമീപവാസികളെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചെങ്കിലും മരിച്ചിരുന്നു. തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വ്യായാമത്തിനായി വീടിന്റെ അടുക്കളയില്‍ തൂക്കിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കയറില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയതായി തൃത്താല പൊലീസ് അറിയിച്ചു.

spot_img

Related news

മുട്ടാർ പുഴയിൽ തൃശൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; കഴുത്തിൽ കയർ കുരുക്കിയ നിലയിൽ

കൊച്ചി: കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയായ തൃശൂർ സ്വദേശിയെ മുട്ടാർ...

നെന്മാറയിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മുൻ ബിജെപി സ്ഥാനാർത്ഥി അറസ്റ്റിൽ

ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച പ്രതി പിടിയിൽ. നെന്മാറ പഞ്ചായത്തിലെ 17...

ഞാനും ഭാര്യയും സി.പി.ഐ.എമ്മിലേക്ക്; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ

താൻ ഇനി വെറുമൊരു സഹയാത്രികനല്ലെന്നും സിപിഐഎമ്മിന്റെ ഔദ്യോഗിക പാർട്ടി അംഗത്വം സ്വീകരിക്കുകയാണെന്നും...

കുട്ടികളുടെ സ്കൂൾ യാത്രയിൽ വിട്ടുവീഴ്ചയില്ല; ഓട്ടോറിക്ഷകളിൽ പരിധിയിൽ കൂടുതൽ കുട്ടികളെ കയറ്റരുത്! കർശന നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സ്കൂൾ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ കർശന നിർദ്ദേശങ്ങളുമായി മോട്ടോർ...

കൊല്ലം നഗരത്തിൽ ‘സീരിയൽ കില്ലർ’ ഇറങ്ങിയോ? രണ്ടാമത്തെ കൊലപാതകവും ഒരേ ശൈലിയിൽ; ഭീതിയിൽ തീരദേശ നഗരം!

കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങൾ നടത്തിയത് സീരിയൽ കില്ലർ എന്ന സംശയത്തിൽ...