കോഴിക്കോട് യുഡിഎഫ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി കുറ്റിച്ചിറയിൽ നിന്നും വൻ ലീഡിൽ വിജയം സ്വന്തമാക്കിയ ഫാത്തിമ തഹ്‌ലിയ മത്സരിക്കും

കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി ഫാത്തിമ തഹലീയ മത്സരിക്കും. എസ്.വി.മുഹമ്മദ് ഷമീൽ തങ്ങൾ കോർപ്പറേഷൻ പ്രതിപക്ഷ നേതാവാകും. സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ – കവിത അരുൺ. കൗൺസിൽ പാർട്ടി ലീഡർ – പി സക്കീർ എന്നിവരാണ് മറ്റ് സ്ഥലങ്ങളിൽ മത്സരിക്കുക.

കോഴിക്കോട് ​കോർപറേഷനിലെ കുറ്റിച്ചിറയിലാണ് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ അഡ്വ. ഫാത്തിമ തഹ്‍ലിയ വൻ ലീഡിൽ വിജയം സ്വന്തമാക്കിയത്. എൽ.ഡി.എഫിലെ ഐഎൻഎൽ സ്ഥാനാർഥി വി.പി റഹിയാനത്തിനെയാണ് ഫാത്തിമ തോൽപ്പിച്ചത്.

ഇത്തവണ കോഴിക്കോട് കോര്‍പ്പറേഷനില്‍ 76 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് 35 യുഡിഎഫ് 28 എന്‍ഡിഎ 13 എന്നിങ്ങനെയാണ് സീറ്റ് നില. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനാണ് കോഴിക്കോട്. എല്‍ഡിഎഫ് 50, യുഡിഎഫ് 18, എന്‍ഡിഎ 7 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷി നില.

അതേസമയം, സിപിഐഎം ഏരിയാ കമ്മിറ്റിയംഗം ഒ സദാശിവനെ കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഡോ. എസ് ജയശ്രീയെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു.

തടമ്പാട്ടുതാഴം ഡിവിഷനില്‍ നിന്നാണ് ഒ സദാശിവന്‍ ജയിച്ചത്. സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗമാണ് സദാശിവന്‍. കോട്ടൂളി ഡിവിഷനില്‍ നിന്നാണ് എസ് ജയശ്രീ വിജയിച്ചത്. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയാണ് എസ് ജയശ്രീ.

spot_img

Related news

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട്...

കുംഭമേള വൈറൽ താരം കേരളത്തിൽ സുരക്ഷിത; കൊണ്ടുപോകാനുള്ള എം.പി പോലീസിന്റെ നീക്കം തടഞ്ഞ് കേരള പോലീസ്

കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയെയും ഭർത്താവിനെയും മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങൾ സജീവമായതോടെ അതീവ...

അൾട്രാവയലറ്റ് ഭീഷണിയിൽ ജാഗ്രത; സൂര്യാഘാതത്തെ തടയാൻ ഇവ ശ്രദ്ധിക്കൂ…

സംസ്ഥാനത്ത് ചൂട് റെക്കോർഡുകൾ ഭേദിച്ച് ഉയരുകയാണ്. അൾട്രാവയലറ്റ് വികിരണതോത് വർധിക്കുന്നത് സൂര്യാഘാതമടക്കമുള്ള...

യുഡിഎഫിൽ ‘മുഖ്യമന്ത്രി’ പോര് മുറുകുന്നു; ലീഗിന് അതൃപ്തി, ഹൈക്കമാൻഡ് ഇടപെടുന്നു

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, യുഡിഎഫ്...