1500 കോടി രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ കടമെടുക്കാന്‍ സര്‍ക്കാര്‍

ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് വായ്പയെടുക്കുന്നത്. 1500 കോടി രൂപ കടമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശിക ഉള്‍പ്പെടെയുള്ള വിതരണം ഇന്നുമുതല്‍ ആരംഭിച്ചിരിക്കുകയാണ്. ഈ മാസത്തെ പെന്‍ഷനും മുന്‍പത്തെ കുടിശ്ശികയും ഉള്‍പ്പെടെ ഒരു ഗുണഭോക്താവിന് 3600 രൂപയാണ് സര്‍ക്കാര്‍ ഈ മാസം നല്‍കേണ്ടത്. ഇതിനായി 1500 കോടിയ്ക്കടുത്ത് ചിലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ധനസമാഹരണത്തിനാണ് സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നത്.

സര്‍ക്കാരിന്റെ കൈയിൽ ചൊവ്വാഴ്ച പണം എത്തുമെന്നാണ് വിവരം. പഞ്ചായത്ത് തിരഞ്ഞെടുപ്പുള്‍പ്പെടെ ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതെന്നായിരുന്നു ഉയര്‍ന്ന ആരോപണങ്ങള്‍.

spot_img

Related news

മരണത്തിലും മറ്റൊരാൾക്ക് ജീവന്റെ തുടിപ്പേകി 23-കാരൻ! കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് 50 മിനിറ്റിൽ ഹൃദയമെത്തിച്ച് എയർ ആംബുലൻസ്

സംസ്ഥാനത്ത് വീണ്ടുമൊരു അവയവദാന മാതൃക കൂടി. കണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച...

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു!

തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടക്ക് പാമ്പുകടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ്...

വിനോദയാത്ര പോകാൻ മോഷണം! 75,000 രൂപയും 3 പവൻ സ്വർണ്ണവുമായി മുങ്ങി; 19-കാരനും രണ്ട് കൗമാരക്കാരും കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ!

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ...