തദ്ദേശ തിരഞ്ഞെടുപ്പ്; ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ടോ നിര്‍ദ്ദേശകര്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 24നാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. ഇന്നലെ വരെ 95,369 പത്രികകളാണ് സംസ്ഥാനത്താകമാനം ലഭിച്ചത്. അവസാന ദിവസമായ ഇന്നും മുന്നണികള്‍ പത്രിക സമര്‍പ്പിക്കും.

കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും മുസ്ലിം ലീഗും കോണ്‍ഗ്രസും സിപിഐഎമ്മും നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കുക. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണ് ഹര്‍ജികള്‍ വരുന്നത്.തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്.ഐ.ആര്‍ നടത്തുന്നത് പ്രായോഗികം അല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്‌ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എസ്‌ഐആര്‍ ഭരണഘടനാ വിരുദ്ധമാണ് എന്നാണ് പാര്‍ട്ടികളുടെ ഹര്‍ജികളിലെ വാദം. ഹര്‍ജികളില്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടും. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് എതിരായ ഹര്‍ജികളും ഇതേ ബെഞ്ചിലാണ് പരിഗണനയില്‍ ഉള്ളത്.

spot_img

Related news

ഒപ്പം താമസിച്ച യുവതിയോട് യുവമോര്‍ച്ച നേതാവിന്റെ ക്രൂരത; യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ, വധശ്രമത്തിന് കേസ്

കൊച്ചി മരടില്‍ പങ്കാളിയെ കേബിൾകൊണ്ട് ക്രൂരമായ മർദിച്ചതിന് യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി...

റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്; ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതി പത്മകുമാര്‍

ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് അന്ന് തിരുവിതാംകൂര്‍ ദേവസ്വം...

1500 കോടി രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ കടമെടുക്കാന്‍ സര്‍ക്കാര്‍

ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന്...

പി.വി അന്‍വറിന്റെ ഒതായിയിലെ വീട്ടില്‍ ഇഡി റെയ്ഡ്; മലപ്പുറത്ത് പത്തിടങ്ങളില്‍ ഇഡി പരിശോധന

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറം...

സർക്കാർ മെഡി. കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും; നാളെയും മറ്റന്നാളും ശനിയാഴ്ചയും ഒപി ബഹിഷ്കരിക്കും

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും. നാളെയും...