എ ആർ നഗർ ചെണ്ടപ്പുറായ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിനോദയാത്ര പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ചിക്മംഗളൂരിൽ നിന്നും പോയി തിരിച്ചു വരുമ്പോൾ ആണ് അപകടം. 4 ബസുകളിൽ ആയിരുന്നു വിദ്യാർഥികൾ യാത്ര പോയത്. ഹാസന് എന്ന സ്ഥലത്തിന് സമീപത്ത് വെച്ച് ഒരു ബസ് അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് നിസ്സാര പരിക്കേറ്റു. ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മറ്റൊരു ബസ്സിൽ വിദ്യാർഥികൾ നാട്ടിൽ തിരിച്ചെത്തി.




