തമിഴ് നാട്ടില്‍ പ്രണയം നിരസിച്ച പ്‌ളസ് ടു വിദ്യാര്‍ഥിയെ യുവാവ് കുത്തിക്കൊന്നു. രാമേശ്വരം സ്വദേശി ശാലിനിയാണ് കൊല്ലപ്പെട്ടത്. പ്രതി മുനിരാജിനെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ ശാലിനി സ്‌കൂളിലേയ്ക്ക് പോകുമ്പോഴായിരുന്നു ആക്രമണം. പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ മുനിരാജ്, കത്തികൊണ്ട് കുത്തി. ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശാലിനിയെ രക്ഷിയ്ക്കാനായില്ല.
പ്രദേശവാസിയായ മുനിരാജ്, ശാലിനിയോട് നിരവധി തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. താല്‍പര്യമില്ലെന്ന് അറിയിച്ചെങ്കിലും ശല്യപ്പെടുത്തല്‍ തുടര്‍ന്നു. ഇതോടെ ശാലിനി പിതാവിനോട് വിവരം പറയുകയായിരുന്നു. കഴിഞ്ഞ ദിവസം ശാലിനിയുടെ പിതാവ്, മുനിരാജിന്റെ വീട്ടിലെത്തി താക്കീത് നല്‍കി. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത മുനിരാജിനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.




