കേരളോത്സവ ചടങ്ങിനിടെ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി; 70കാരനായ റിട്ട. അധ്യാപകന്‍ പിടിയില്‍

കോഴിക്കോട്: കേരളോത്സവ ചടങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ റിട്ടയേര്‍ഡ് അധ്യാപകന്‍ പിടിയില്‍. കോഴിക്കോട് പയ്യോളി മണിയൂര്‍ എളമ്പിലാട് സ്വദേശി മീത്തലെ പൊയില്‍ എം.പി വിജയന്‍ (70) ആണ് പിടിയിലായത്. മണിയൂര്‍ പഞ്ചായത്തുതല കേരളോത്സവം നടക്കുന്നതിനിടെ കഴിഞ്ഞ ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. 

കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും വിവരം അറിഞ്ഞതോടെ ഇയാള്‍ ഒളവില്‍ പോയി. ഒളിവില്‍ കഴിയുന്നതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പയ്യോളി പോലീസ് ഇയാളെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

spot_img

Related news

കോൺഗ്രസിന് തിരിച്ചടി; ഹർജി തള്ളി ഹൈക്കോടതി; വി.എം വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല

കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായായി മത്സരിക്കാൻ വി.എം വിനുവിന് കഴിയില്ല. വോട്ടർ...

കേരളത്തിൽ നിന്ന് 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു

സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ്...

പ്രണയപ്പക; പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാര്‍ഥിയെ യുവാവ് കുത്തിക്കൊന്നു

തമിഴ് നാട്ടില്‍ പ്രണയം നിരസിച്ച പ്‌ളസ് ടു വിദ്യാര്‍ഥിയെ യുവാവ് കുത്തിക്കൊന്നു....

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന...

സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം....