തദ്ദേശ തിരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ ആകെ വോട്ടർമാർ 36,18,851

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനു നൽകിയ രണ്ടുദിവസത്തെ അവസരം ജില്ലയിൽനിന്നു പ്രയോജനപ്പെടുത്തിയത് 44,049 പേർ. ഇതോടെ, ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 36,18,851 ആയി. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2,64,205 പേർ ഇത്തവണ വോട്ടു ചെയ്യും. സ്ത്രീകൾ തന്നെയാണു ജില്ലയിലെ വോട്ടർമാരിൽ കൂടുതൽ – 18,78,520. പുരുഷന്മാരെ അപേക്ഷിച്ച് 1,38,240 സ്ത്രീ വോട്ടർമാരാണു ജില്ലയിൽ കൂടുതലുള്ളത്. പുരുഷ വോട്ടർമാരുടെ എണ്ണം– 17,40,280.

പേരു ചേർക്കാനായി 2 ദിവസം നൽകിയ അവസരം പ്രയോജനപ്പെടുത്തി 315 പ്രവാസികൾ കൂടി വോട്ടർമാരായി. ഇതോടെ ജില്ലയിൽ ആകെ പ്രവാസി വോട്ടർമാരുടെ എണ്ണം 602 ആയി. കഴിഞ്ഞ മാസം 25നാണ് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചത്. ഇതിനു പിന്നാലെ ഈ മാസം 4നും 5നും അവസരം നൽകി. അതിൽ പേരു ചേർത്തവരുടെ എണ്ണം കൂടി ചേർത്താണു പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. വോട്ട് ചേർക്കാൻ ഇനി അവസരമുണ്ടാകുമോയെന്നു കമ്മിഷൻ വ്യക്തമാക്കിയിട്ടില്ല.

വോട്ടർമാരുടെ എണ്ണം (ബ്രാക്കറ്റിൽ 2020 തദ്ദേശം)‌

  • ആകെ വോട്ടർമാർ: 3618851 (3354646)
  • പുരുഷന്മാർ: 1740280(1629149)
  • സ്ത്രീകൾ: 1878520 (1725449)
  • ട്രാൻസ്ജെൻഡർ: 51(48)
  • പ്രവാസികൾ: 602 (287)
  • ഇത്തവണ കൂടുതൽ: 264205
spot_img

Related news

മൂന്ന് ടേം വ്യവസ്ഥ: മലപ്പുറം പെരുവള്ളൂരിൽ മുസ്‌ലിം ലീഗിൽ പൊട്ടിത്തെറിയും കയ്യാങ്കളിയും, നേതാക്കളെ തടഞ്ഞ് പ്രവർത്തകർ

മലപ്പുറം: തെരഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയെ ചൊല്ലി പെരുവള്ളൂരിൽ മുസ്‌ലിം ലീഗിൽ...

കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി എന്‍.ഡി.പി.എസ് കോടതി

മ​ഞ്ചേ​രി: ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ര​ണ്ട് പ്ര​തി​ക​ൾ​ക്ക് മ​ഞ്ചേ​രി...

വണ്ടൂരിൽ തിരിതെളിഞ്ഞത് സംസ്ഥാനത്തെ ഏറ്റവും വലിയ സ്കൂൾ കലോത്സവത്തിന്; പങ്കെടുക്കുന്നത് 11,301 പ്രതിഭകൾ

വണ്ടൂർ: ഇന്നു വണ്ടൂരിൽ തിരിതെളിഞ്ഞത് സംസ്ഥാനത്തെ ഏറ്റവും വലിയ സ്കൂൾ കലോത്സവത്തിന്....

നിലമ്പൂരിലും മുസ്ലീം ലീഗിൽ പൊട്ടിത്തെറി; പ്രവർത്തക സമിതി യോഗത്തിൽ നിന്ന് ഒരു വിഭാഗം ഇറങ്ങി പോയി

നിലമ്പൂരിലും മുസ്ലീം ലീഗിൽ പൊട്ടിത്തെറി. പ്രവർത്തക സമിതി യോഗത്തിൽ നിന്ന് ഇറങ്ങി...