ആഭിചാരക്രിയയുടെ മറവിൽ 11കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; വ്യാജ ജോത്സ്യൻ പിടിയിൽ

കൊല്ലം: കൊല്ലത്ത് 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ വ്യാജ ജോത്സ്യൻ അറസ്റ്റിൽ. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ശംഖ് ജ്യോതിഷം എന്ന പേരിലാണ് അമ്മച്ചിവീട് എന്ന സ്ഥലത്ത് പ്രതി സ്ഥാപനം നടത്തി വന്നിരുന്നത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് നടത്തിയ ആഭിചാര ക്രിയയുടെ മറവിലായിരുന്നു പീഡനമെന്നാണ് പരാതി. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കം സ്പർശിച്ചെന്നാണ് കേസ്. ജോത്സ്യത്തിന്‍റെ മറവിൽ ഇയാൾ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും പരാതിയുണ്ട്.

spot_img

Related news

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ട; വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ടയിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ...

പ്രണയിച്ച് വിവാഹം കഴിച്ചിട്ട് ഒരു മാസം; ഭാര്യയെ മർദിച്ചെന്ന പരാതിയിൽ വരൻ അറസ്‌റ്റിൽ, സംഭവം പെരിന്തൽമണ്ണയിൽ

പെരിന്തൽമണ്ണ: നവവധുവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ വരൻ അറസ്‌റ്റിലായി. ആനമങ്ങാട് പരിയാപുരം...

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; സംസ്ഥാനത്ത് 2 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ...

പാലത്തായി പോക്സോ കേസ്; അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജന് മരണം വരെ തടവ് ശിക്ഷ

പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം...