ഉത്സവലഹരിയിൽ കൽപ്പാത്തി; രഥോത്സവത്തിന് ഇന്ന് തുടക്കം

പാലക്കാട്: കാശിയിൽ പാതി കൽപ്പാത്തിയിൽ ഇന്ന് മുതൽ രഥോത്സവത്തിന് തുടക്കമായി. രഥോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കഴിഞ്ഞതോടെ കൽപ്പാത്തി ഗ്രാമവീഥികളും പാലക്കാട് നഗരവും അക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയിലാണ്. ഞായറാഴ്ച തുടങ്ങിയ രഥോത്സവത്തിന്റെ ഭാഗമായുള്ള ദേശീയ സംഗീതോത്സവം വ്യാഴാഴ്ച സമാപിച്ചു. ഇന്നാണ് കൽപ്പാത്തി രഥോത്സവത്തിന്റെ ഭാഗമായുള്ള ഒന്നാം തേര്. ശനിയാഴ്ച രണ്ടാം തേരും. ഞായറാഴ്ച മൂന്നാം തേര് ദിനത്തിലാണ് ചരിത്ര പ്രസിദ്ധമായ ദേവരഥസംഗമം നടക്കുക.

വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവൻ, ഗണപതി, സുബ്രമണ്യൻ എന്നിവരുടെ മൂന്ന് രഥങ്ങളാണ് ഇന്ന് അഗ്രഹാര വീഥിയിലൂടെ പ്രയാണം നടത്തുക. ആദ്യം വിശ്വനാഥ സ്വാമി, ഗണപതി, സുബ്രമണ്യൻ എന്നിവരുടെ രഥങ്ങളാണ് അഗ്രഹാര വീഥികളിൽ പ്രയാണം നടത്തുക. 15നാണ് പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം നടക്കുക. കാഴ്ചക്കാരും കച്ചവടക്കാരും തുടങ്ങി ആയിരങ്ങളാണ് നിലവിൽ കൽപ്പാത്തിയിൽ തമ്പടിച്ചിരിക്കുന്നത്. പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ സംവിധാനവും കൽപ്പാത്തിയിൽ സജ്ജമാണ്. രഥോത്സവ നാളുകളിൽ ഗ്രാമവീഥികളിലൂടെയുള്ള രഥപ്രയാണം സുഗമമാക്കുന്നതിനായി റോഡിന്റെ നിരപ്പു വ്യത്യാസവും പരിഹരിച്ചിട്ടുണ്ട്.

spot_img

Related news

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം...

ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടം തന്നെ; 15ന് ആരംഭിക്കും, 23ന് സ്കൂൾ അടയ്ക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അര്‍ധവാര്‍ഷിക പരീക്ഷയിലുണ്ടായിരുന്ന ആശങ്ക അവസാനിച്ചു....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച വിദ്യാർത്ഥി അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കേരള...

തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. തെരഞ്ഞെടുപ്പ്...

ഇനി ഒരാഴ്ച മുൻപ് ടൂർ തീയതി അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എംവിഡിയുടെ മുന്നറിയിപ്പ്

സ്കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മോട്ടർ‌ വാഹന വകുപ്പ്....