ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും; ജസ്റ്റിസ് ബിആര്‍ ഗവായ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം

ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് സൂര്യകാന്തിന്റെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് ബിആര്‍ ഗവായ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

നവംബര്‍ 23നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് ബിആര്‍ ഗവായ് വിരമിക്കുന്നത്. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമനത്തിനായുള്ള ശുപാര്‍ശ നല്‍കാന്‍ നിലവിലെ ചീഫ് ജസ്റ്റിസിനോട് കേന്ദ്ര നിയമ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ന്യായാധിപനാണ് സൂര്യകാന്ത്.

പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ നിന്നാണ് ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടത്. നവംബര്‍ 24 മുതല്‍ 2027 ഫെബ്രുവരി ഒമ്പത് വരെ ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരും. ഇന്ത്യയുടെ 53-ാമത്തെ ചീഫ് ജസ്റ്റിസായിരിക്കും സൂര്യകാന്ത്.

spot_img

Related news

റഫാലിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക പോർവിമാനമായ റഫാലിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു....

ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ച് കാർ നിര്‍ത്താതെ പോയി; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ...

ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ചു; 32 പേര്‍ക്ക് ദാരുണാന്ത്യം,  മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

ന്യൂഡല്‍ഹി: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് 32 പേര്‍ക്ക് ദാരുണാന്ത്യം....

ഇഷ്ടികയും കത്തിയും ഉപയോഗിച്ച് അരുംകൊല; 5 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പിതാവിന്റെ മുൻ ഡ്രൈവർ

ഡൽഹിയിൽ 5 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തി. ഇഷ്ടിക യും...

ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുമലിനീകരണം രൂക്ഷം

ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുമലിനീകരണം രൂക്ഷം. രാവിലെ 7ന് വായു ഗുണനിലവാര...