ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ചു; 32 പേര്‍ക്ക് ദാരുണാന്ത്യം,  മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

ന്യൂഡല്‍ഹി: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് 32 പേര്‍ക്ക് ദാരുണാന്ത്യം. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെണ് സംഭവം. കാവേരി ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. 42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നതെന്നും വിവരമുണ്ട്.

മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചു. പന്ത്രണ്ട് യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപ്പെട്ടെന്നും മറ്റുള്ളവര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഗ്‌നിശമനസേന സ്ഥലത്തുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു.

‘കര്‍ണൂല്‍ ജില്ലയിലെ ചിന്ന ടെക്കൂര്‍ ഗ്രാമത്തിനടുത്ത് ഉണ്ടായ ബസ് തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ അധികാരികള്‍ സാധ്യമായ എല്ലാ പിന്തുണയും നല്‍കും’, അദ്ദേഹം എക്‌സില്‍ കുറിച്ചു.

spot_img

Related news

ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ച് കാർ നിര്‍ത്താതെ പോയി; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ...

ഇഷ്ടികയും കത്തിയും ഉപയോഗിച്ച് അരുംകൊല; 5 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പിതാവിന്റെ മുൻ ഡ്രൈവർ

ഡൽഹിയിൽ 5 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തി. ഇഷ്ടിക യും...

ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുമലിനീകരണം രൂക്ഷം

ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുമലിനീകരണം രൂക്ഷം. രാവിലെ 7ന് വായു ഗുണനിലവാര...

‘ദീപങ്ങളുടെ ഉത്സവം’; ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി നാടും നഗരവും

നാളെ ഒക്ടോബർ 20, രാജ്യമെമ്പാടും ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുകയാണ്.ഇന്ത്യയിൽ വിപുലമായി...

വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ മുടി; എയര്‍ ഇന്ത്യക്ക് 35,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി

ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ മുടി കണ്ടെത്തിയതില്‍, കമ്പനി...