പൊന്നാനിയില്‍ വീടിന്‍റെ ഓട് പൊളിച്ചിറങ്ങി ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

പൊന്നാനി: മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പൊന്നാനി കാട്ടിലവളപ്പില്‍ അക്ബറിനെയാണ് പൊലീസ് അറസ്റ്റ് ചെയതത്. അര്‍ധരാത്രി വീട്ടിലെത്തി കടലോരത്ത് താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതി അകത്തുകയറിയത് വീടിൻ്റെ ഓട് ഇളക്കി മാറ്റിയാണ്. ശരീരത്തിൽ തൊട്ടപ്പോള്‍ കുട്ടി ഉണര്‍ന്ന് ബഹളം വെയ്ക്കുകയായിരുന്നു.

നാട്ടുകാര്‍ ഇയാളെ സമാനമായ രീതിയില്‍ ഇതിനുമുമ്പും പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടി താമസിക്കുന്ന വീടിൻ്റെ പരിസരത്ത് രാത്രിസമയങ്ങളില്‍ മീന്‍ പിടിക്കാനെന്ന വ്യാജേന പ്രതി എത്തിയിരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംഭവത്തിനു ശേഷം ഇയാളെ കാണാറില്ലെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

spot_img

Related news

കോതമംഗലത്ത് പാടശേഖരത്തിൽ ജീർണ്ണിച്ച നിലയിൽ മൃതദേഹം; കാണാതായ യുവാവിന്റേതെന്ന് സംശയം

കോതമംഗലം കോട്ടപ്പടിക്ക് സമീപം പാടശേഖരത്തിൽ രണ്ടാഴ്ചയിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടപ്പടി...

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട്...

കുംഭമേള വൈറൽ താരം കേരളത്തിൽ സുരക്ഷിത; കൊണ്ടുപോകാനുള്ള എം.പി പോലീസിന്റെ നീക്കം തടഞ്ഞ് കേരള പോലീസ്

കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയെയും ഭർത്താവിനെയും മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങൾ സജീവമായതോടെ അതീവ...

അൾട്രാവയലറ്റ് ഭീഷണിയിൽ ജാഗ്രത; സൂര്യാഘാതത്തെ തടയാൻ ഇവ ശ്രദ്ധിക്കൂ…

സംസ്ഥാനത്ത് ചൂട് റെക്കോർഡുകൾ ഭേദിച്ച് ഉയരുകയാണ്. അൾട്രാവയലറ്റ് വികിരണതോത് വർധിക്കുന്നത് സൂര്യാഘാതമടക്കമുള്ള...