മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടാൻ സർക്കാർ നീക്കം സജീവം. വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചെങ്കിലും ചർച്ച ചെയ്യാതെ മാറ്റിവച്ചിരുന്നു. നാട്ടിക എം.എൽ.എ സി.സി മുകുന്ദന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ശമ്പളം കൂട്ടണമെന്ന ആവശ്യം ഉയരുന്നത്.
ശമ്പളം കൂട്ടലിൽ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് യോജിപ്പുണ്ട്. കാലാനുസൃതമായ വേതനപരിഷ്കരണം വേണമെന്നതിലാണ് യോജിപ്പ്. ഒടുവിൽ 2018-ലാണ് സംസ്ഥാനത്ത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടിയത്. മന്ത്രിമാർക്ക് അലവൻസ് അടക്കം 97,000 രൂപയാണ് ശമ്പളം. എം.എൽ.എമാർക്ക് അലവൻസ് ഉൾപ്പെടെ 70,000 രൂപ ലഭിക്കുന്നു.




