ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിക്ക് വിവാഹം കഴിക്കാൻ പരോള്‍; പെണ്‍കുട്ടിയുടെ സ്നേഹം കാണാതിരിക്കാനാവില്ലെന്ന് കേരള ഹൈകോടതി

എറണാകുളം: കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുളള പെണ്‍കുട്ടിയുടെ സ്‌നേഹം കാണാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ കൊലക്കേസ് പ്രതിക്ക് പരോള്‍ അനുവദിച്ചത്. തൃശൂര്‍ സ്വദേശിയായ പ്രശാന്തിന്റെ വിവാഹം ഈ മാസം 13നാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് പ്രശാന്ത് കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഒരാളെ ആക്രമിച്ചു കൊന്ന കേസിലായിരുന്നു പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്.

എന്നാല്‍ പ്രശാന്ത് ശിക്ഷിക്കപ്പെട്ടിട്ടും പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ തയാറായില്ല. ഇതോടെ മകന് പരോള്‍ ആവശ്യപ്പെട്ട് പ്രശാന്തിന്റെ അമ്മ ജയില്‍ അധികൃതരെയും പിന്നീട് ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. ശിക്ഷിക്കപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നാണ് കേസ് നോക്കിക്കാണുന്നതെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിക്ക് പരോള്‍ അനുവദിച്ചത്. പെണ്‍കുട്ടി സന്തോഷവതിയാകട്ടെ എന്നും എല്ലാ അനുഗ്രഹങ്ങളും നേരുന്നു എന്നും രേഖപ്പെടുത്തിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ വിധിന്യായം പുറപ്പെടുവിച്ചത്.

spot_img

Related news

തിങ്കളാഴ്ച സത്യപ്രതിജ്ഞ; മന്ത്രിമാരെ ഇന്ന് തീരുമാനിക്കും; യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിൽ

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി എഐസിസി ജനറൽ...

‘പ്രതിനായകൻ എന്ന് വിളിച്ചവർ തിരുത്തിപ്പറയും, 3.5 കോടി ജനങ്ങളുടെ കാവലാളാകാൻ സഖാവ് വരുന്നു’; പിണറായിയെ പുകഴ്ത്തി പി. സരിൻ

കേരളത്തിന്റെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത തീരുമാനത്തെ വാനോളം പുകഴ്ത്തി...

ടിക്കറ്റെടുക്കാതെ മഹിളാമോർച്ചയുടെ ‘ഫ്രീ റൈഡ്’; സ്വന്തം കയ്യിൽ നിന്ന് പണമടച്ച് കണ്ടക്ടർ

തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച്...

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.23 ശതമാനം വിജയം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപിച്ചു....