ഓപ്പറേഷന്‍ സിന്ദൂര്‍: കരുത്താര്‍ന്ന പെണ്‍ശബ്ദം, ആരാണ് സോഫിയയും വ്യോമികയും?

പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരര്‍ കണ്ണീര്‍ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവര്‍ക്ക് നീതി നടപ്പാക്കുകയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. ഇതിന് നേതൃത്വം നല്‍കിയത് രണ്ട് വനിതാ സൈനിക ഓഫീസര്‍മാര്‍. പാകിസ്താനെതിരായ സൈനിക നടപടി വിശദീകരിക്കാന്‍ ഇതാദ്യമായി രാജ്യം നിയോഗിച്ചത് രണ്ട് വനിതാ ഉദ്യോഗസ്ഥരെയായിരുന്നു. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും. ഓപ്പറേഷന്‍ സിന്ദൂറിന് നേതൃത്വം നല്‍കിയതും ഇവര്‍ തന്നെ. ഹിമാന്‍ഷി നര്‍വാള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ കണ്ണീരിന് മറുപടി നല്‍കാന്‍ രാജ്യം നിയോഗിച്ചവര്‍.

സൈന്യത്തിന്റെ കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സിലെ ആദ്യ വനിതാ ഓഫീസറാണ് ഗുജറാത്ത് സ്വദേശിയായ സോഫിയ ഖുറേഷി. മുത്തച്ഛന്റെ പാത പിന്തുടര്‍ന്ന് സൈന്യത്തിലെത്തിയ സോഫിയയുടെ ഭര്‍ത്താവും സൈനിക ഓഫീസറാണ്. 1999 ല്‍ ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തില്‍ എത്തിയത്. 2016 ല്‍ 18 രാജ്യങ്ങള്‍ പങ്കെടുത്ത ഫോഴ്‌സ്-18 സൈനികാഭ്യാസത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത് സോഫിയ ഖുറേഷിയാണ്. ഫോഴ്‌സ്-18 ലെ ഏക വനിതാ കണ്ടിജന്റ് കമാന്‍ഡര്‍ എന്ന നേട്ടവും സോഫിയയ്ക്ക് സ്വന്തം. 2006ല്‍, കോംഗോയിലെ UN പീസ് കീപ്പിംങ് ഓപ്പറേഷനില്‍ സൈനിക നിരീക്ഷകയായി സോഫിയ ഖുറേഷി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കുട്ടിക്കാലത്ത് കണ്ട സ്വപ്നത്തില്‍ നിന്നാണ് വ്യോമസേനയിലേക്കുള്ള വിംഗ് കമാന്‍ഡര്‍ വ്യോമിക സിങിന്റെ യാത്ര ആരംഭിച്ചത്. ആകാശവുമായി ബന്ധിപ്പിക്കുന്ന വ്യോമിക എന്ന തന്റെ പേരിന്റെ അര്‍ത്ഥം ആഗ്രഹവുമായി കൂടുതല്‍ ബന്ധിപ്പിച്ചു. ആദ്യം വ്യോമസേനയില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി. 2019 ഡിസംബര്‍ 18ന് ഫ്‌ലൈയിംഗ് ബ്രാഞ്ചില്‍ സ്ഥിരം കമ്മീഷന്‍. ഹിമാചല്‍പ്രദേശിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ മൗണ്ട് മണിറംഗ് കീഴടക്കിയ വ്യോമസേനയുടെ ഓള്‍ വിമന്‍ ട്രൈ സെര്‍വീസസ് മൗണ്ടനീറിങ് ടീമിന്റെ ഭാഗമായിരുന്നു വ്യോമിക. 2020ല്‍ അരുണാചല്‍ പ്രദേശില്‍ നിര്‍ണായകമായ ഒരു രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ മികവു തെളിയിച്ചിട്ടുണ്ട്.

spot_img

Related news

“സുന്ദരികൾ ശ്രദ്ധ തിരിക്കും, ദലിത് പീഡനം പുണ്യം!”; എംഎൽഎ ഫൂൽ സിങ് ബരൈയയുടെ പ്രസ്താവന വിവാദത്തിൽ

ബലാത്സംഗത്തെക്കുറിച്ച് വിവാദപ്രസ്താവനയുമായി മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരൈയ. സുന്ദരികളായ...

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

പശ്ചിമബംഗാളിൽ നിപ സ്ഥിരീകരിച്ചു; രണ്ട് നഴ്സുമാർക്ക് രോഗബാധ, 120 പേർ നിരീക്ഷണത്തിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിപ രോഗ സ്ഥിരീകരിച്ചു. ബരാസത് ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കാണ്...

കരൂരിൽ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

കരൂരിൽ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക...

‘ലക്ഷ്യം മതപരമായ ശുദ്ധി’; അയോധ്യക്ഷേത്രപരിസരത്ത് മാംസാഹാരം നിരോധിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരങ്ങൾ വിതരണം ചെയ്യുന്നത് നിരോധിച്ചു....