പൊന്നാനിയില്‍ മുപ്പത് ലക്ഷത്തോളം വിലയുള്ള മത്സ്യങ്ങള്‍ ചത്തുപൊങ്ങി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

പൊന്നാനി മലപ്പുറം പൊന്നാനിയില്‍ ഭാരതപ്പുഴയില്‍ മത്സ്യകൃഷിയുടെ ഭാഗമായി വളര്‍ത്തിയ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. മുപ്പത് ലക്ഷത്തോളം വിലയുള്ള മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. ഇതോടെ മത്സ്യകൃഷി നടത്തിയ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

മത്സ്യകര്‍ഷകരായ തീക്കാനാകത്ത് സമീര്‍, പൂളക്കല്‍ അസ്ഹര്‍ എന്നിവര്‍ കൃഷി ചെയ്ത കാളാഞ്ചി മത്സ്യമാണ് ചത്തത്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചാവാനുണ്ടായ കാരണം വ്യക്തമല്ല.

സമീപത്ത് മണല്‍ ഖനനം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്‌കരിച്ച അവശിഷ്ടങ്ങള്‍ പുഴയില്‍ തള്ളിയതാകാമെന്നും അത് വെള്ളത്തില്‍ കലര്‍ന്നപ്പോള്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതാകാം എന്നുമാണ് വിലയിരുത്തല്‍.

spot_img

Related news

മലപ്പുറത്ത് കുടുംബവഴക്കിനിടെ ദാരുണാന്ത്യം; വളാഞ്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം വളാഞ്ചേരിയിൽ കുടുംബ വഴക്കിനെ തുടർന്ന് കത്തിക്കുത്തിൽ യുവാവ് മരണപ്പെട്ടു. കൂടശേരിപ്പാറ...

കൊടിഞ്ഞിയിലെ ബിരിയാണി ട്വിസ്റ്റ്: കളിയിൽ അർജന്റീന തോറ്റെങ്കിലും വിതരണം ഏറ്റെടുത്ത് ബ്രസീൽ ആരാധകർ

ലോകകപ്പ് ഫൈനലിൽ പ്രിയ ടീമായ അർജന്റീന കിരീടം നേടുമെന്ന പ്രതീക്ഷയിൽ ബിരിയാണി...

മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ...

ഫുട്ബോൾ പരിശീലനത്തിന്റെ മറവിൽ പെൺകുട്ടികളോട് ക്രൂരത; മലപ്പുറത്ത് പരിശീലകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ മലപ്പുറത്ത് ഫുട്ബോൾ പരിശീലകൻ വീണ്ടും...