രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയക്കെതിരെ വീണ്ടും കേസ്. ഒഡിഷ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഝാര്‍സുഗുഡ ജില്ലയിലെ ബിജെപി, ആര്‍എസ്എസ്, ബജ്റംഗ്ദള്‍ അംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വടക്കന്‍ റേഞ്ച് ഐജിപി ഹിമാന്‍ഷു ലാല്‍ അറിയിച്ചു. ബിജെപി പ്രവര്‍ത്തകനായ രാമ ഹരി പൂജാരിയുടെ പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ബിജെപി പ്രവര്‍ത്തകര്‍ പരാതിയിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത് ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ഒരുമിച്ച് പോരാടാമെന്ന രാഹുലിന്റെ പ്രസ്താവന ദേശവിരുദ്ധമാണെന്നാണ്. ബിഎന്‍എസ് സെക്ഷന്‍ 152 (ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ നീക്കം), 197(1)(d) (രാജ്യത്തിനെതിരായ കാര്യങ്ങള്‍ പരസ്യപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ തയാറാക്കിയിരിക്കുന്നത്. കേസ് നമ്പര്‍ 31 ആയി ഫെബ്രുവരി അഞ്ചിനാണ് രാഹുലിനെതിരായി കേസെടുത്തിരിക്കുന്നത്.

റോസ് അവന്യുവിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനിടെ രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. രാജ്യത്തിന്റെ എല്ലാ സ്ഥാപനങ്ങളും ആര്‍എസ്എസും ബിജെപിയും കൈയടക്കിയ പശ്ചാത്തലത്തില്‍ കേവലം ബിജെപിയെ മാത്രമല്ല കോണ്‍ഗ്രസ് എതിരിടുന്നതെന്നും ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാമെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മനപൂര്‍വം രാഹുല്‍ ഇത്തരം ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് പതിവാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

spot_img

Related news

ഹജ്ജ് തീർഥാടനത്തിന് തുടക്കം; ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ഈ മാസം 18-ന് പുറപ്പെടും

ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ യാത്ര ഈ മാസം...

ട്രെയിൻ തടഞ്ഞ് ആർപിഎഫ്; ലാത്തൂരിലേക്ക് കടത്താൻ ശ്രമിച്ച 163 കുട്ടികൾക്ക് രക്ഷാകരം!

പട്‌ന: ബിഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത 163 ആണ്‍കുട്ടികളെ...

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു; 92 വയസായിരുന്നു

മുംബൈ: വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ...

‘ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ’; വിചിത്ര വാദവുമായി സാധ്വി ശ്രദ്ധ ഗോപാൽ

ചായ കുടിക്കുന്നവർക്കെതിരെ വിചിത്രമായ ആരോപണവുമായി രാജസ്ഥാനിൽ നിന്നുള്ള സാധ്വി ശ്രദ്ധ ഗോപാൽ....

ഉച്ചയ്ക്ക് മരണം, വിവരം അറിഞ്ഞത് രാത്രി പത്തിന്! തനുശ്രീയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു

ബെംഗളൂരു ഹെബ്ബാളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്....