മലയാള സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ ടീസര്‍ ഇന്ന് എത്തും

മലയാള സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ ടീസര്‍ ഇന്ന് പുറത്തിറങ്ങും. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ ഇന്ന് വൈകിട്ട് ആറ് മണിക്കാണ് ടീസര്‍ ലോഞ്ച്. ആശിര്‍വാദ് സിനിമാസിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഈ ദിവസം തന്നെ ടീസര്‍ ലോഞ്ചിന് തിരഞ്ഞെടുത്തിരിക്കുന്നത്.

2019 ല്‍ തിയേറ്ററുകളില്‍ എത്തിയ ലൂസിഫറിലൂടെയാണ് സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജ് സുകുമാരന്‍ അരങ്ങേറ്റം കുറിച്ചത്. ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിധ്യങ്ങളാണ്. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവ് ആണ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍, കലാസംവിധാനം മോഹന്‍ദാസ് എന്നിവരാണ്.

2000 ജനുവരി 26ന് ആയിരുന്നു 25ാം വാര്‍ഷികം ആഘോഷിക്കുന്ന ആശിര്‍വാദ് സിനിമാസ് നരസിംഹം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ 25 വര്‍ഷം പിന്നിടുമ്പോള്‍ മലയാള സിനിമാ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിക്കാന്‍ എമ്പുരാന്‍ ഒരുങ്ങുകയാണ്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

spot_img

Related news

ചാലക്കുടിക്കാരൻ ചങ്ങാതി ഓർമ്മയായിട്ട് പത്ത് വർഷം; മണിനാദം നിലച്ചിട്ടും ജനഹൃദയങ്ങളിൽ ആ രൂപം മായുന്നില്ല

മലയാളികളുടെ പ്രിയപ്പെട്ട 'മണിനാദം' നിലച്ചിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. വെള്ളിത്തിരയിലെ...

വിവാദങ്ങൾ തുണച്ചില്ല; കേരള സ്റ്റോറി 2 ബോക്സ് ഓഫീസിൽ വൻ പരാജയം, നാലാം ദിനം നേടിയത് വെറും 2 കോടി

വലിയ വിവാദങ്ങൾക്ക് കാരണമായ കാമാഖ്യ നാരായൺ സിങ്ങ് സംവിധാനം ചെയ്ത 'കേരള...

‘കേരള സ്റ്റോറി 2’ന് തിരിച്ചടി; കൊച്ചിയിലും കോഴിക്കോട്ടും ആദ്യ ഷോകൾ റദ്ദാക്കി

കൊച്ചി: ആളില്ലാത്തതിനാൽ കൊച്ചിയിൽ 'കേരള സ്റ്റോറി2'വിന്‍റെ ആദ്യ പ്രദർശനത്തിന് ഷോ റദ്ദാക്കി....

നിവിൻ പോളിയുടെ ‘ബോക്സ് ഓഫീസ് മായ’ ഇനി ഒടിടിയിൽ; സ്ട്രീമിംഗ് ആരംഭിച്ചു

ഒരിടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസിൽ നിവിൻ പോളി വൻ തിരിച്ചുവരവ് നടത്തിയ...