മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. ചെമ്മാട് സി കെ നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ് – കടവത്ത് വീട്ടില്‍ നസീമ എന്നിവരുടെ മകന്‍ മുഹമ്മദ് നിഹാല്‍ (14) ആണ് മരിച്ചത്. ഇവര്‍ കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസം രാത്രി എട്ടിന് ഉമ്മയുടെ വീട്ടില്‍ വെച്ചാണ് സംഭവം. മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഇതില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

വലിയ രീതിയില്‍ യന്ത്രത്തില്‍ നിന്ന് ശബ്ദം കേട്ടതിന് പിന്നാലെ അവശനിലയിലായ 14കാരനെ വീട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. താനൂര്‍ പൊലീസ് ഇന്ന് ഇന്‍ക്വസ്റ്റ് നടത്തും. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് നിഹാല്‍.

Related news

പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഭർത്താവിന്റെ സ്വത്തും പരിശോധിക്കും

തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ പി.പി....

കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ യുവാവ് പിടിയിൽ

പാലക്കാട്: മുൻവൈരാഗ്യത്തെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ യുവാവ് പിടിയിൽ....

സംസ്ഥാനത്ത് മഴ കനക്കുന്നു; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, തീരദേശത്തും ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ ഇന്ന്...

സെക്രട്ടേറിയറ്റിനുള്ളിലെ ദൃശ്യങ്ങൾ പകർത്തി റീൽസ്; സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന്റെ ഉൾഭാഗത്തെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ...

ഓപ്പറേഷൻ തൂഫാൻ: 32 ഗ്രാം രാസലഹരിയുമായി 50കാരി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 32 ഗ്രാം രാസലഹരിയുമായി...