ബസ് യാത്രക്കിടെ കുഴഞ്ഞു വീണ് യാത്രക്കാരി മരിച്ചു

തൃശൂര്‍: തൃശൂരില്‍ ബസ് യാത്രക്കിടെ കുഴഞ്ഞു വീണ് യാത്രക്കാരി മരിച്ചു. കൊടുങ്ങല്ലൂരില്‍ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വീസസില്‍ സൂപ്പര്‍വൈസറായ കുഴൂര്‍ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. പാറപ്പുറത്തുനിന്നും ജോലിക്ക് പോകാന്‍ ബസില്‍ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന് അതേ ബസില്‍ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിലെ തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

spot_img

Related news

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട്...

കുംഭമേള വൈറൽ താരം കേരളത്തിൽ സുരക്ഷിത; കൊണ്ടുപോകാനുള്ള എം.പി പോലീസിന്റെ നീക്കം തടഞ്ഞ് കേരള പോലീസ്

കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയെയും ഭർത്താവിനെയും മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങൾ സജീവമായതോടെ അതീവ...

അൾട്രാവയലറ്റ് ഭീഷണിയിൽ ജാഗ്രത; സൂര്യാഘാതത്തെ തടയാൻ ഇവ ശ്രദ്ധിക്കൂ…

സംസ്ഥാനത്ത് ചൂട് റെക്കോർഡുകൾ ഭേദിച്ച് ഉയരുകയാണ്. അൾട്രാവയലറ്റ് വികിരണതോത് വർധിക്കുന്നത് സൂര്യാഘാതമടക്കമുള്ള...

യുഡിഎഫിൽ ‘മുഖ്യമന്ത്രി’ പോര് മുറുകുന്നു; ലീഗിന് അതൃപ്തി, ഹൈക്കമാൻഡ് ഇടപെടുന്നു

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, യുഡിഎഫ്...