2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍ഡ്യ സഖ്യം ഉത്തര്‍പ്രദേശില്‍ വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പിന്തുണയോടെ ഉത്തര്‍പ്രദേശിലെ കന്നൗജില്‍ സംഘടിപ്പിച്ച ഇന്‍ഡ്യാ മുന്നണിയുടെ സംയുക്ത റാലിയിലാണ് പ്രതികരണം.

‘നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല. ഉത്തര്‍പ്രദേശില്‍ ബിജെപി കനത്ത തിരിച്ചടി നേരിടും. ഒരു മാറ്റം ജനം ഇതിനകം മനസ്സില്‍ കുറിച്ചുകഴിഞ്ഞു.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രസംഗത്തില്‍ ഒരിടത്ത് പോലും പ്രധാനമന്ത്രി നരേന്ദ്രമോദി അദാനിയെക്കുറിച്ചോ അംബാനിയെക്കുറിച്ചോ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

spot_img

Related news

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യ ബസ് യാത്രയും സിലിണ്ടറും; തമിഴ്നാട്ടിൽ വൻ പ്രഖ്യാപനങ്ങളുമായി വിജയ്

ചെന്നൈ: വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; വർഷത്തിൽ...

കേന്ദ്ര മന്ത്രിമാരുടെ വസതികളുടെ നവീകരണത്തിനായി ചെലവഴിച്ചത് 92 കോടിയിലധികം രൂപയെന്ന് കണക്ക്

ന്യൂഡൽഹി: കേന്ദ്ര മന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് 92 കോടി രൂപയെന്ന്...

വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഷോക്ക് മറികടക്കാൻ ബിജെപി; യുവാക്കളെ ഒപ്പം നിർത്താൻ പ്രത്യേക സമിതി

വിദ്യാർഥി പ്രക്ഷോഭങ്ങൾ ഉയർത്തിയ വെല്ലുവിളി മറികടക്കാൻ യുവാക്കളെ കേന്ദ്രീകരിച്ച് പുതിയ നീക്കങ്ങളുമായി...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; 2029ൽ വൻ നീക്കവുമായി ബിജെപി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നീക്കങ്ങള്‍ സജീവമാക്കി ബിജെപി. 2029-ല്‍ എന്‍ഡിഎ...

ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റൻ വിഗ്രഹം മറിഞ്ഞു; രണ്ട് മരണം

മുംബൈയിൽ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം മറിഞ്ഞ് രണ്ട് യുവാക്കൾക്ക്...