ഗൂഡല്ലൂര്‍ സ്വദേശിയായ യുവതി കഴുത്തിന് വെട്ടേറ്റ നിലയില്‍: ഭര്‍ത്താവ് ഒളിവില്‍

പെരിന്തല്‍മണ്ണ

കഴുത്തിന് വെട്ടേറ്റ് ഗുരുതരമായ പരുക്കുകളോടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ ഗൂഡല്ലൂര്‍ സ്വദേശിയായ യുവതിയെ വീട്ടുടമസ്ഥന്റെ നേതൃത്വത്തില്‍ ആശുപത്രിയിലാക്കി. പാതായ്ക്കര മനപ്പടിയില്‍ താമസിക്കുന്ന ചിദംബരം വീട്ടില്‍ ജയചന്ദ്രന്റെ ഭാര്യ വിനോദയെ (36) ആണ് ഗുരുതരമായ പരുക്കുകളോടെ ഇഎംഎസ് സഹകരണ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ഭര്‍ത്താവ് ജയചന്ദ്രന്‍ ഒളിവിലാണ്. ഗൂഡല്ലൂര്‍ സ്വദേശികളായ ഇവര്‍ രണ്ട് മാസത്തോളമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. ഇരുവരും പാതായ്ക്കരയിലെ ചെങ്കല്‍ ക്വാറിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. മുറിക്കകത്തുനിന്ന് ജനല്‍ച്ചില്ലില്‍ തട്ടുന്ന ശബ്ദവും കരച്ചിലും കേട്ടാണ് വീട്ടുടമസ്ഥനും സമീപത്ത് താമസിക്കുന്നവരും എത്തിയത്. മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

ജനല്‍ ച്ചില്ല് തകര്‍ത്ത് അകത്തേക്ക് നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സ്ത്രീയെ കണ്ടത്. ഉടന്‍ തന്നെ വാതില്‍ തുറന്ന് അബോധാവസ്ഥയിലായിരുന്ന യുവതിയെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. രണ്ടു കൈക്കും പരുക്കുണ്ട്. ഇവര്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. പെരിന്തല്‍മണ്ണ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പെരിന്തല്‍മണ്ണ സിഐ എ.പ്രേംജിത്ത് അറിയിച്ചു.

spot_img

Related news

‘മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം’; ആവശ്യവുമായി യൂത്ത് ലീഗ്

മലപ്പുറം ജില്ലാ വിഭജനം വീണ്ടും സജീവ ചർച്ചയാക്കി മുസ്ലിം യൂത്ത് ലീഗ്....

മുഖ്യമന്ത്രിയെ ഫലം വന്ന ശേഷം തീരുമാനിക്കാം”; പിണറായിക്ക് മുൻതൂക്കമില്ലെന്ന് മുരളീധരൻ

തൊഴിലാളികൾക്ക് വേണ്ടി ശക്തമായി വാദിച്ച സംസ്ഥാനമാണ് കേരളമെന്ന് കെ മുരളിധരൻ പറഞ്ഞു...

മസ്തിഷ്കജ്വരം: ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശിനി ആര്യ അന്തരിച്ചു

കേരളത്തിൽ വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി ആര്യ ആണ്...

ആ കാത്തിരിപ്പ് കണ്ണീരിലവസാനിച്ചു; കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ

സുല്‍ത്താന്‍ബത്തേരി: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

പൂവച്ചലിൽ നായയുടെ താണ്ഡവം; മൂന്ന് വാർഡുകളിൽ ആക്രമണം, വളർത്തുമൃഗങ്ങളെയും കടിച്ചു കീറി

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്ക്. പൂവച്ചലിലാണ് തെരുവുനായ...